മാറാടി പഞ്ചായത്തില്‍ ലോണ്‍ ലൈസന്‍സ് സബ്സിഡി മേള ചൊവ്വാഴ്ച
മൂവാറ്റുപുഴ: മാറാടി പഞ്ചായത്തും, വ്യവസായ വാണിജ്യ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ലോണ്‍ ലൈസന്‍സ് സബ്സിഡി മേള ചൊവ്വാഴ്ച. 2023-24 കേരള സര്‍ക്കാരിന്റെ സംരംഭക വര്‍ഷം 2.0 പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് ഹാളില്‍ രാവിലെ 10.30ന് ഒരുക്കിയിരിക്കുന്ന മേള മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ബേബി ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ബിന്ദു ജോര്‍ജ് അധ്യക്ഷത വഹിക്കും. വിവിധ ബാങ്കുകള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ സബ്സിഡിയോട് കൂടിയ ലോണുകള്‍ വിതരണം ചെയ്യുന്നതിനൊപ്പം പുതിയ അപേക്ഷകള്‍ സ്വീകരിക്കുകയും, ലൈസന്‍സുകള്‍ ലഭ്യമാക്കുകയും ചെയ്യും. വ്യവസായ നയം 2023 അടിസ്ഥാനമാക്കി സര്‍ക്കാര്‍ പ്രഖ്യാപിച്ചതും പ്രഖ്യാപിക്കാനിരിക്കുന്നതുമായ പുതിയ പദ്ധതികളെപറ്റിയും ചടങ്ങില്‍ വിശദീകരിക്കും. പി.എം വിശ്വകര്‍മയുടെ ഒരു ബോധവല്‍ക്കരണ ക്ലാസും ഉണ്ടായിരിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 8921781157
റജിസ്റ്റര്‍ ചെയ്യുന്നതിന്:
https://docs.google.com/forms/d/e/1FAIpQLScx_UtGrqHJ0v7nYtZAZgv2F5udvjc8cq1yAoxg1rBSJExj2A/viewform?usp=sf_link