മുവാറ്റുപുഴ : ഹോട്ടലിന് തീ പിടിച്ചത് ജനത്തെ പരിഭ്രാന്തിയിലാഴ്ത്തി. ഇന്നലെ വൈകുന്നേരം 5.30ഓടെ കടാതി പള്ളിയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന ലിന്‍റോ ഹോട്ടലിലാണ് തീ പിടിച്ചത്. ഹോട്ടലിന്‍റെ പിന്നില്‍ നിന്നും തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട സമീപത്തെ വ്യാപാരികള്‍ അറിയിച്ചതനുസരിച്ച സ്ഥലത്തെത്തിയ അഗ്നിശമനസേനാംഗങ്ങളാണ് തീയണച്ചത്. സ്റ്റേഷന്‍ ഓഫീസര്‍ വി.കെ. സുരേഷ്, അസിസ്റ്റന്‍റ് സ്റ്റേഷന്‍ ഓഫീസര്‍ റ്റി.കെ. ജയ്സിംഗ്, വി.കെ. ഷാജിമോന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Back to top button
error: Content is protected !!