അഡ്വ.കെ.ആര്‍ സദാശിവന്‍ നായറുടെ നാലാമത് ചരമ വാര്‍ഷികം ആചരിച്ചു

മൂവാറ്റുപുഴ: ലോയേഴ്‌സ് കോണ്‍ഗ്രസ് മൂവാറ്റുപുഴ യൂണിറ്റ് മുന്‍ പ്രസിഡന്റും മുന്‍സിപ്പല്‍ ചെയര്‍മാനുമായിരുന്ന അഡ്വ.കെ.ആര്‍ സദാശിവന്‍ നായറുടെ നാലാമത് ചരമ വാര്‍ഷികം അഡ്വ.എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ ഉദ്ഘാടനം ചെയ്തു. 1975ല്‍ മൂവാറ്റുപുഴ മുനിസിപ്പല്‍ ചെയര്‍മാനുമായിരുന്ന സദാശിവന്‍ നായര്‍ നഗരസഭാ പ്രതിപക്ഷ നേതാവായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1991ലെ കെ.കരുണാകരന്‍ മന്ത്രിസഭയുടെ കാലത്ത് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റ് ചെയര്‍മാന്‍, കെപിസിസി അംഗം, ഡിസിസി വൈസ് പ്രസിഡന്റ്, എംജി യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പര്‍, മൂവാറ്റുപുഴ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടര്‍, മൂവാറ്റുപുഴ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, മൂവാറ്റുപുഴ ശ്രീമൂലം യൂണിയന്‍ ക്ലബ്ബ്, മൂവാറ്റുപുഴ മേള എന്നി സംഘടനകളുടെ പ്രസിഡന്റ്
തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. ചടങ്ങില്‍ യൂണിറ്റ് പ്രസിഡന്റ് അഡ്വ.സി.കെ ആരിഫ് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ പി.പി എല്‍ദോസ്, കെപിസിസി ജനറല്‍ സെക്രട്ടറി കെ.എം സലിം, കെപിസിസി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം അഡ്വ.വര്‍ഗീസ് മാത്യു, ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ.ഒ.വി.അനീഷ്, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.വിജു ചക്കാലക്കല്‍, മൂവാറ്റുപുഴ യൂണിറ്റ് സെക്രട്ടറി, അഡ്വ.റോയി ഐസക്ക്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സാബു ജോണ്‍ മൂവാറ്റുപുഴ യൂണിറ്റിലെ അഭിഭാഷകര്‍ എന്നിവര്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!