നാട്ടിന്‍പുറം ലൈവ്മൂവാറ്റുപുഴ
പുരോഗമന കലാ സാഹിത്യ സംഘം മൂവാറ്റുപുഴ മേഖല ജോയിന്റ് സെക്രട്ടറി സിന്ധു ഉല്ലാസ് എഴുതിയ കവിത സമാഹാരം ‘വെയിൽ എഴുതിയ ചിത്രങ്ങൾ’ ഡോ. സുനിൽ പി ഇളയിടം പ്രകാശനം ചെയ്തു.

എം ജി സർവകലാശാല സിൻഡിക്കേറ്റ് അംഗവും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗവുമായ ഡോ അജി സി പണിക്കർ പുസ്തകം ഏറ്റുവാങ്ങി.
സംഘം മേഖല പ്രസിഡണ്ട് എ എൽ രാമൻകുട്ടി അദ്ധ്യക്ഷത വഹിച്ചു.
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് എ പി മുരളീധരൻ,
കാലടി സംസ്കൃത സർവകലാശാല രജിസ്ട്രാർ ഡോ. എം ബി ഗോപാലകൃഷ്ണൻ, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം ജയകുമാർ ചെങ്ങമനാട്, ജില്ലാ സെക്രട്ടറി ജോഷി ഡോൺബോസ്കോ, കവിയും നിരൂപകനുമായ ജിനീഷ് ലാൽ രാജ്, സംഘം ജില്ലാ കമ്മിറ്റി അംഗങ്ങളായ കുമാർ കെ മുടവൂർ, എൻ വി പീറ്റർ, സിന്ധു ഉല്ലാസ് എന്നിവർ പ്രസംഗിച്ചു.
മേഖല സെക്രട്ടറി സി ആർ ജനാർദനൻ സ്വാഗതവും വൈസ് പ്രസിഡണ്ട് സി എൻ കുഞ്ഞുമോൾ കൃതജ്ഞതയും പറഞ്ഞു.