വാഴപ്പിള്ളിയിലെ മത്സ്യ മാർക്കറ്റിൽ മിന്നൽ പരിശോധന.

മൂവാറ്റുപുഴ : വാഴപ്പിള്ളിയിലെ മത്സ്യ മാർക്കറ്റിൽ മിന്നൽ പരിശോധന.ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെയും, ഫിഷറീസ് വകുപ്പിന്റെയും, നേതൃത്വത്തിലായിരുന്നു മിന്നൽപരിശോധന നടത്തിയത്. രാസവസ്തുക്കൾ ഉപയോഗിക്കുന്നുവെന്ന വ്യാപക പരാതിയെ തുടർന്നായിരുന്നു പരിശോധന.പുലർച്ചെ രണ്ട് മണിക്കാണ് പരിശോധനയ്ക്കായി ഉദ്യോഗസ്ഥ സംഘം എത്തിയത്.ഫോർമലിൻ ചേർത്തിട്ടുണ്ടാ
എന്നറിയാൻ സിപ് ഉപയോഗിച്ച് പരിശോധന നടത്തി. ഇതിൽ ഒന്നും കണ്ടെത്തിയില്ല. മത്സ്യം കേടാകാതിരിക്കാൻ മറ്റേതെങ്കിലും രാസവസ്തു ഉപയോഗിച്ചിട്ടുണ്ടോ എന്നറിയുന്നതിന് വേണ്ടി സാംപിളുകൾ
ശേഖരിച്ചിട്ടുണ്ട്.ഇവ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട്
ഓഫ് ഫിഷറീസ് ടെക്നോളജി,റീജനൽ അനലറ്റിക്കൽ ലാബ്എന്നിവിടങ്ങളിൽ പരിശോധനയ്ക്ക് അയച്ചു. മൂവാറ്റുപുഴ ഫുഡ്സേഫ്റ്റി ഓഫിസർ ബൈജു.പി.ജോസഫ്, കളമശേരി ഫുഡ് സേറ്റി ഓഫിസർ വി.വൈശാഖൻ
എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

