ജില്ലയില്‍ 28 ബൂത്തുകള്‍ വനിതകള്‍ നിയന്ത്രിക്കും

കൊച്ചി: ലോകസഭ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ 28 ബൂത്തുകള്‍ വനിതകള്‍ നിയന്ത്രിക്കും. വനിതാ നിയന്ത്രിത ബൂത്തുകളില്‍ സുരക്ഷാ ഉദ്യോഗസ്ഥരടക്കം എല്ലാ പോളിംഗ് ഉദ്യോഗസ്ഥരും വനിതകള്‍ ആയിരിക്കും. ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലെ രണ്ടുവീതം ബൂത്തുകള്‍ ആണ് പൂര്‍ണ്ണമായും വനിതകള്‍ നിയന്ത്രിക്കുക. ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും നാലു ബൂത്തുകള്‍ വീതം മാതൃക ബൂത്തുകളായി തെരഞ്ഞെടുത്തിട്ടുണ്ട്. കൂടാതെ പോളിംഗ് ഡ്യൂട്ടിക്ക് 11028 ഉദ്യോഗസ്ഥരാണ് നിയോഗിച്ചിരിക്കുന്നത്. ഇതിനായി ജില്ലയിലെ വിവിധ നിയമസഭാ മണ്ഡലങ്ങളില്‍ 2757 പ്രൈസൈഡിംഗ് ഓഫിസര്‍മാരെയും, 2757 ഫസ്റ്റ് പോളിംഗ് ഓഫിസര്‍മാരും, 5514 പോളിംഗ് ഓഫീസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. അതോടൊപ്പം 231 സെക്ടല്‍ ഓഫിസര്‍മാരും പോളിംഗ് സ്റ്റേഷനുകളില്‍ നിരീക്ഷണത്തിന് മൂന്ന് മൈക്രോ ഒബ്‌സര്‍വന്മാരെയും ജില്ലയിലെ ലോകസഭ തെരഞ്ഞെടുപ്പിനായി നിയമിച്ചിട്ടുണ്ട്. ജില്ലയിലെ 2294 പോളിംം് സ്റ്റേഷനുകള്‍ ഒരുക്കിയിട്ടുണ്ട്. ഏപ്രില്‍ 26ന് രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. ജില്ലയിലാകെ 2634783 വോട്ടര്‍മാരാണുള്ളത്.ഇതില്‍ 1352692 സ്ത്രീകളും,1282060 പുരുഷന്മാരും,13 ട്രാന്‍സ്‌ജെന്‍ഡറുമാണുള്ളത്.

 

Back to top button
error: Content is protected !!