മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുഷമ സ്വരാജ് അന്തരിച്ചു.

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുഷമ സ്വരാജ് (67)അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഡൽഹി എയിംസിൽ പ്രവേശിപ്പിച്ച ഇവർ ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് മരിച്ചത്. കഴിഞ്ഞ മോദി സർക്കാരിൽ വിദേശകാര്യ വകുപ്പ് മന്ത്രിയായിരുന്നു. ആരോഗ്യപരമായ കാരണങ്ങളെ തുടർന്ന് ഇക്കുറി കുറി സുഷമയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിരുന്നില്ല.
സിറിയയിലെ ആഭ്യന്തര കലാപം ഉണ്ടായ സമയത്ത് മലയാളി നഴ്സുമാർ അടക്കമുള്ളവരെ യുദ്ധഭൂമിയിൽ നിന്നും രക്ഷിക്കാൻ സുഷമ നടത്തിയ ഇടപെടലുകൾ നിർണായകമായിരുന്നു. വിദേശകാര്യ മന്ത്രി എന്ന നിലയിൽ ഇവർ നടത്തിയ പല ഇടപെടലുകളും സാധാരണക്കാർക്കിടയിൽ മോദി സർക്കാരിന് വലിയ പ്രതിച്ഛായയാണ് നൽകിയത്. ഏതു വിഷയത്തിലും ഉടനടി നടപടിയെടുക്കുന്ന ഇവരുടെ നിർണ്ണായകമായ നീക്കങ്ങൾ സർക്കാരിനും നേട്ടമായിരുന്നു. തന്റെ തന്ത്രപരമായ ഇടപെടലുകളിലൂടെ അന്യരാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന നിരവധി പേരെയാണ് സുഷമ സ്വരാജ്യത്ത് തിരികെ എത്തിച്ചത്.കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല എന്ന് സുഷമ സ്വരാജ് അറിയിച്ചിരുന്നു. അനാരോഗ്യം മൂലമാണ് സുഷമ പൊതുരംഗത്ത് നിന്നും മാറി നില്‍ക്കുന്നത് എന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എങ്കിലും സോഷ്യല്‍ മീഡിയയിലൂടെ എന്നും ജനങ്ങള്‍ക്കൊപ്പം തന്നെ സുഷമ നിലകൊണ്ടു. മന്ത്രിസ്ഥാനം ഒഴിഞ്ഞ ശേഷം സുഷമ സ്വരാജ് ആന്ധ്രാ പ്രദേശിന്റെ ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്ന് പറഞ്ഞുകൊണ്ട് സുഷമ സ്വരാജ് തന്നെ രംഗത്ത് വന്നിരുന്നു. മന്ത്രിസ്ഥാനത്ത് ഇരുന്ന സമയത്ത് മികച്ച പ്രകടനം കാഴ്ച വച്ചതിന്റെ പേരില്‍ നിരവധി തവണ സുഷമയെ തേടി പ്രശംസകള്‍ എത്തിയിരുന്നു. മാത്രമല്ല സോഷ്യല്‍ മീഡിയയിലൂടെ, പ്രത്യേകിച്ച്‌ ട്വിറ്ററിലൂടെ, ജനങ്ങളുമായി അടുത്തിടപഴകാനും സുഷമ സ്വരാജ് ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടുതന്നെ രാജ്യത്തുടനീളം നിരവധി ആരാധകരാണ് സുഷമ സ്വരാജിന് ഉണ്ടായിരുന്നത്.

സുഷമയുടെ മരണവിവരമറിഞ്ഞ് ബിജെപി നേതാക്കൾ അടക്കമുള്ളവർ എയിംസ് ആശുപത്രിയിൽ എത്തിയിട്ടുണ്ട്. നിരവധി ബിജെപി പ്രവർത്തകരും ഇവിടേയ്ക്ക് എത്തുന്നുണ്ട്

Leave a Reply

Back to top button
error: Content is protected !!