12-ന് സ്വകാര്യബസ് സൂചനാപണിമുടക്ക്.

Muvattupuzhanews.in

പോത്താനിക്കാട്: മുവാറ്റുപുഴ-കോ​ത​മം​ഗ​ലം,മുവാറ്റുപുഴ-കാളിയാർ റൂ​ട്ടു​ക​ളിലെ റോഡ് ത​ക​ര്‍ന്നിട്ടും,കു​ഴി​നി​ക​ത്താ​ന്‍ അ​ധി​കൃ​ത​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ എ​റ​ണാ​കു​ളം ജി​ല്ലാ മോ​ട്ടോ​ര്‍ തൊ​ഴി​ലാ​ളി സം​ഘം മൂ​വാ​റ്റു​പു​ഴ മേ​ഖ​ല സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ നവംബര്‍ 12ന് ​സ്വ​കാ​ര്യ ബ​സു​ക​ള്‍ സൂ​ച​നാ പ​ണി​മു​ട​ക്ക് ന​ട​ത്തും.കോ​ത​മം​ഗ​ലം വി​മ​ല​ഗി​രി സ്കൂൾ മു​ത​ല്‍ ത​ങ്ക​ളം സ്റ്റാ​ന്‍​ഡു​വ​രെ​യും,മൂ​വാ​റ്റു​പു​ഴ വ​ണ്‍​വേ മു​ത​ല്‍ മാ​ര്‍​ക്ക​റ്റ് സ്റ്റാ​ന്‍​ഡു​വ​രെ​യു​മു​ള്ള റോ​ഡ് കു​ണ്ടും കു​ഴി​യു​മാ​യിതീർന്നിട്ട് നാ​ളു​ക​ളേ​റെ​യാ​യി.റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​മൂ​ലം ബ​സു​ക​ള്‍ സ​മ​യ​ത്ത് ഓ​ടി​യെ​ത്താ​ന്‍ പ​റ്റാ​ത്ത​ത് പ​ല​പ്പോ​ഴും ട്രി​പ്പു​ക​ള്‍ മു​ട​ങ്ങു​ന്ന​തി​നും,സമയംതെറ്റുന്നത് മൂലം വാ​ക്കേ​റ്റ​ത്തി​നും കാ​ര​ണ​മാ​കു​ന്നു​ണ്ടെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.ബ​സ് റോ​ഡി​ലെ കു​ഴി​യി​ല്‍ വീ​ണ​തു​മൂ​ലം ഉണ്ടായ ഉ​ല​ച്ചി​ലി​ല്‍ യാ​ത്ര​ക്കാ​ര്‍​ക്ക് പ​രി​ക്കേ​റ്റ സം​ഭ​വു​മു​ണ്ടാ​യി​ട്ടു​ണ്ട്. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് സൂ​ച​ന പ​ണി​മു​ട​ക്ക് ന​ട​ത്തു​വാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്ന് യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് കെ.​കെ. വി​ശ്വ​നാ​ഥ​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ഡി. എ​ല്‍​ദോ​സ്, മൂ​വാ​റ്റു​പു​ഴ മേ​ഖ​ല പ്ര​സി​ഡ​ന്‍റ് എ​ച്ച്‌. വി​നോ​ദ് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

Leave a Reply

Back to top button
error: Content is protected !!