ഹൈടെക് ആകാനൊരുങ്ങി മോളേക്കുടി അങ്കണവാടി; പുതിയ അങ്കണവാടി കെട്ടിടത്തിന്റെ നിര്‍മ്മാണത്തിന് തുടക്കമായി.

മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയിലെ നാലാം വാര്‍ഡില്‍ മോളേക്കുടിയില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അങ്കണവാടിയ്ക്ക് പുതിയ ഹൈടെക് മന്ദിരം ഒരുങ്ങുന്നു. നഗരസഭ 2017-18 വാര്‍ഷീക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ മുതല്‍ മുടക്കി അഞ്ച് സെന്റ് സ്ഥലം വാങ്ങുകയും, 2018-19 വാര്‍ഷീക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15 ലക്ഷം രൂപ മുതല്‍ മുടക്കിയാണ് ഹെടെക് അങ്കണവാടി കെട്ടിടം നിര്‍മിക്കുന്നത്. കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍ നിര്‍വ്വഹിച്ചു. വാര്‍ഡ് കൗണ്‍സിലറും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ എം.എ.സഹീര്‍ അധ്യക്ഷത വഹിച്ചു. സി.എം.സീതി, ഉമാമത്ത് സലീം, പി.പി.നിഷ, പി.വൈ നൂറുദ്ദീന്‍, കെ.എ.സനീര്‍, നെജില ഷാജി, ഒ.എ.അന്‍വര്‍, സുബി കുറ്റിയില്‍, നെജീര്‍ ഉപ്പൂട്ടിങ്കല്‍, പി.പി.മീരാന്‍, കൊട്ടുമുഹമ്മദ്, എം.വി.ശ്രീജിത്ത് എന്നിവര്‍ സംമ്പന്ധിച്ചു.

Leave a Reply

Back to top button
error: Content is protected !!