ഹൈടെക്ക് സ്മാർട്ട് ക്ലാസ് റൂമിന്റെ ഉൽഘാടനം നടത്തി

മൂവാറ്റുപുഴ: മുളവൂർ എം എസ് എം സ്കൂളിൽ ഹൈടെക് സ്മാർട്ട് ക്ലാസ് റൂം ഉൽഘാടനം നടന്നു, എൽദോ എബ്രഹാം എം എൽ എ ഉൽഘാടനം നിർവഹിച്ചു.പി റ്റി എ പ്രസിഡന്റ് ഇ പി ഷംസുദ്ധീൻ മൗലവി അദ്ധ്യക്ഷത വഹിച്ചു.സ്കൂൾ മാനേജർ എം എം അലി മുഖ്യപ്രഭാഷണം നടത്തി .ഹെഡ്മിസ്ട്രസ് ഇ എം സൽമത്ത് സ്വാഗതം പറഞ്ഞു. വാർഡ് അംഗം സീനത്ത് അസീസ്, എം എസ് എം ട്രസ്റ്റ് ചെയർമാൻ എം എം യൂസഫ്, ജനറൽ സെക്രട്ടറി എം എം സീതി, ട്രഷറർ എം എം കുഞ്ഞുമുഹമ്മദ് എന്നിവർ സംസാരിച്ചു.

ചിത്രം: മുളവൂർ എം എസ് എം സ്കൂളിലെ ഹൈടെക് സ്മാർട്ട് ക്ലാസ് റൂമിന്റ ഉൽഘാടനം എൽദോ എബ്രാഹാം ഉൽഘാടനം ചെയ്യുന്നു.

Leave a Reply

Back to top button
error: Content is protected !!