രാഷ്ട്രീയം
ഹെഡ്‌ലോഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ എ ഐ റ്റി യു സി ഈസ്റ്റ് പായിപ്ര യൂണിറ്റ് രൂപീകരിച്ചു.

മൂവാറ്റുപുഴ: ഹെഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ എ ഐ റ്റി യു സി ഈസ്റ്റ് പായിപ്ര യൂണിറ്റ് രൂപീകരിച്ചു. സി പി ഐ ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്നയോഗം എ.ഐ.റ്റി.യു.സി മണ്ഡലം സെക്രട്ടറി കെ.എ.സനീര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി അംഗം വി.എം.നവാസ്, ലോക്കല്‍ സെക്രട്ടറി കെ.കെ.ശ്രീകാന്ത്, അസിസ്റ്റന്റ് സെക്രട്ടറി ഷംസ് മുഹമ്മദ് എന്നിവര്‍ സംസാരിച്ചു, ഭാരവാഹികളായി
റഫീഖ് എം .എ (പ്രസിഡന്റ്) കെ.പി. ഷംസ്(സെക്രട്ടറി) ജെമീര്‍ റ്റി.എം (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.