നാട്ടിന്‍പുറം ലൈവ്മൂവാറ്റുപുഴ
സൗജന്യ ഹാര്‍ട്ട് ഫുള്‍നെസ്സ് ധ്യാനം

മൂവാറ്റുപുഴ: ഹാര്‍ട്ട്ഫുള്‍നെസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 12 മുതല്‍ 14വരെ രാവിലെ 6.30 മുതല്‍ 7.30 വരെ മൂവാറ്റുപുഴ പുഴക്കരക്കാവ് ദേവീക്ഷേത്രം ഓഡിറ്റോറിയത്തില്‍ സൗജന്യ ഹാര്‍ട്ട്ഫുള്‍നെസ്സ് ധ്യാന പരിശീലനം നടക്കും.130 ഓളം രാജ്യങ്ങളില്‍ ധ്യാനപരിശീലനം നടത്തുന്ന ഹാര്‍ട്ട്ഫുള്‍നെസ്സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രാണഹൂതി അഥവാ യോഗ സംപ്രേഷണം ഉപയോഗിച്ചുള്ള ധ്യാനപരിശീലനമാണ് ഇതിന്റെ സവിശേഷത. മനുഷ്യ ജീവിതത്തിന്റെ ഉദാത്തവും പരിപൂര്‍ണ്ണവുമായ ഉദ്യേശലക്ഷ്യത്തിന്റെ പൂര്‍ത്തീകരണത്തിനായുള്ള അറിവ് നേടുന്നതിനും, ഏത് ജീവിത സാഹചര്യത്തിലും എങ്ങനെ ആനന്ദപ്രദമായും സുസ്ഥമായും ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിന് ധ്യാനം സഹായകരമാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9995369545, 9961501919