ആയവനനാട്ടിന്‍പുറം ലൈവ്
സൗജന്യ നേത്രചികിത്സാ ക്യാമ്പ് നാളെ

മൂവാറ്റുപുഴ: ലോക കാഴ്ച ദിനത്തോടനുബന്ധിച്ച് അഹല്യ ഫൗണ്ടേഷന്‍ കണ്ണാശുപത്രി ഒരുക്കുന്ന സൗജന്യ നേത്രചികിത്സാ-തിമിര നിര്‍ണ്ണയ ക്യാമ്പ് വ്യാഴാഴ്ച(10-10-2019) രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ മൂവാറ്റുപുഴ നഗരസഭ 12-ാം വാര്‍ഡിലെ മണിയംകുളം ഹെല്‍ത്ത് സെന്ററില്‍ നടക്കും. ക്യാമ്പിന്റെ ഉദ്ഘാടനം നഗരസഭാ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.എം.സീതി ഉദ്ഘാടനം ചെയ്യും. അഹല്യ ഫൗണ്ടേഷന്‍ അഡ്മിന്‍ ഷിബു രാജേന്ദ്രന്‍ അധ്യക്ഷത വഹിക്കും. അഹല്യ ഫൗണ്ടേഷന്‍ സോണല്‍ ഹെഡ് അഭിജിത്ത് ബാബു മുഖ്യപ്രഭാഷണം നടത്തും.