സ്വതന്ത്ര മാധ്യമ പ്രവർത്തനം നടത്താൻ അവസരമൊരുക്കണം -അഡ്വ.അനൂപ് ജേക്കബ് എം.എൽ.എ.

muvattupuzhanews.in

പിറവം: രാജ്യത്തെ മാധ്യമ പ്രവർത്തകർ നിരവധി വെല്ലുവിളികൾ നേരിടുന്ന സമയമാണെന്നും ,ഇവർക്ക് സ്വത്രന്ത മാധ്യമ പ്രവർത്തനം നടത്താൻ അവസരമെരുക്കണമെന്നും, അതോടൊപ്പം മാധ്യമ രംഗം സുതാര്യമായിരിക്കണമെന്നും അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ. കേരള ജേർണലിസ്റ്റ്  യൂണിയൻ മൂവാറ്റുപുഴ താലൂക്ക്  സമ്മേളനം പിറവത്ത്‌ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം . കെ.ജെ.യു. താലൂക്ക്  പ്രസിഡണ്ട് അബ്ബാസ് ഇടപ്പിള്ളി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡണ്ട് സുമിത് സുരേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. കെ.ജെ.യു.സംസ്ഥാന സെക്രട്ടറി അനിൽ ബിശ്വാസ് , സംസ്ഥാന വൈസ് പ്രസിഡണ്ട് ജോഷി അറക്കൽ, സംസ്ഥാന ട്രഷറർ ഷാജി ഇടപ്പിള്ളി, കെ.സി.സ്മിജൻ ,എം.എ. ഷാജി, ശ്രീമൂലം മോഹൻ ദാസ്, സുനീഷ് മണ്ണത്തൂർ , സന്തോഷ് കുമാർ, ജോസ് പി. തോമസ്, ജോമോൻ വർഗീസ്, പ്രിൻസ് ഡാലിയ , എം.എം.ജോർജ് എന്നിവർ പ്രസംഗിച്ചു. രാവിലെ പ്രതിനിധി സമ്മേളനത്തിന്  മുന്നോടിയായി പിറവം പ്രസ് ക്ലബ് പ്രസിഡണ്ട്  എം.ടി. പൗലോസ് പതാക ഉയർത്തി. സമ്മേളനത്തിൽ താലൂക്ക് സെക്രട്ടറി കെ.എം.ഫൈസൽ റിപ്പോർട്ട് അവതരിപ്പിച്ചു.

പുതിയ ഭാരവാഹികളായി  

പ്രസിഡന്റ്-അബ്ബാസ് ഇടപ്പള്ളി
വൈ:പ്രസിഡന്റ് -ന ന ജോർജ്
*സന്തോഷ് കുമാർ
സെക്രട്ടറി:ഫൈസൽ കെ എം
ജോ:സെക്രട്ടറി-അപ്പു ജെ കോട്ടക്കൽ,
*സന്ധ്യ അജയകുമാർ
ട്രഷറർ-ജോമോൻ വര്ഗീസ്

കമ്മിറ്റി അംഗങ്ങൾ *പ്രിൻസ് ഡാലിയ
*എം ടി പൗലോസ്
*മനു മോഹൻ
*വിദ്യ പി വി

Leave a Reply

Back to top button
error: Content is protected !!