സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം നടത്താന്‍ അവസരമൊരുക്കണം

മൂവാറ്റുപുഴ: രാജ്യത്തെ മാധ്യമ പ്രവര്‍ത്തകര്‍ നിരവധി വെല്ലുവിളികള്‍ നേരിടുന്ന സമയമാണെന്നും. ഇവര്‍ക്ക് സ്വത്രന്ത മാധ്യമ പ്രവര്‍ത്തനം നടത്താന്‍ അവസരമെരുക്കണമെന്നും, അതോടൊപ്പം മാധ്യമ രംഗം സുതാര്യമായിരിക്കണമെന്നും അഡ്വ.അനൂപ് ജേക്കബ് എം.എല്‍.എ. പ്രാദേശിക പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മയായ കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ മൂവാറ്റുപുഴ താലൂക്ക് സമ്മേളനം പിറവത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.ജെ.യു. താലൂക്ക് പ്രസിഡണ്ട് അബ്ബാസ് ഇടപ്പിള്ളി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുമിത് സുരേന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. കെ.ജെ.യു.സംസ്ഥാന സെക്രട്ടറി അനില്‍ ബിശ്വാസ്, സംസ്ഥാന ട്രഷറര്‍ ഷാജി ഇടപ്പിള്ളി, കെ.സി.സ്മിജന്‍, എം.എ. ഷാജി, ശ്രീമൂലം മോഹന്‍ ദാസ്, സുനീഷ് മണ്ണത്തൂര്‍ , സന്തോഷ് കുമാര്‍, ജോസ് പി. തോമസ്, ജോമോന്‍ വര്‍ഗീസ്, പ്രിന്‍സ് ഡാലിയ , എം.എം.ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. രാവിലെ പ്രതിനിധി സമ്മേളനത്തിന് മുന്നോടിയായി പിറവം പ്രസ് ക്ലബ് പ്രസിഡണ്ട് എം.ടി. പൗലോസ് പതാക ഉയര്‍ത്തി. സമ്മേളനത്തില്‍ താലൂക്ക് സെക്രട്ടറി കെ.എം.ഫൈസല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി അബ്ബാസ് ഇടപ്പിള്ളി (പ്രസിഡന്റ്),എം.എം ജോര്‍ജ്, സന്തോഷ് കുമാര്‍ (വൈസ്പ്രസിഡന്റ്),ഫൈസല്‍ കെ.എം (സെക്രട്ടറി), അപ്പു ജെ.കോട്ടയ്ക്കല്‍, സന്ധ്യ അജയകുമാര്‍(ജോ.സെക്രട്ടറി),ജോമോന്‍ വര്‍ഗീസ്സ്(ട്രഷറര്‍) പ്രിന്‍സ് ഡാലിയ, എം.റ്റി.പൗലോസ്, മനു മോഹന്‍, ജോര്‍ജ്കുട്ടി, പി.വി.വിദ്യാ(എസ്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍) എന്നിവരെ തിരഞ്ഞെടുത്തു.
ചിത്രം-2) കെ.എം.ഫൈസല്‍(സെക്രട്ടറി)