സ്റ്റുഡൻറ് പോലീസ് കേഡറ്റ് പത്താം വാർഷിക ആഘോഷങൾക്ക് തുടക്കമായി


രാമമംഗലം: സ്റ്റുഡൻറ് പോലീസ് കേഡറ്റ് പത്താം വാർഷിക ആഘോഷങ്ങൾക്ക് രാമമംഗലം ഹൈ സ്കൂളിൽ തുടക്കമായി. ആഘോഷങ്ങളുടെ ഭാഗമായി ഏഴു ദിവസം നീണ്ടു നിൽക്കുന്ന പരിപാടികളാണ് ആണ് നടത്തുന്നത്. പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം രാമമംഗലം ദേവസ്വം പ്രസിഡൻറ് മധു K N പതാക ഉയർത്തി കൊണ്ട് നിർവഹിച്ചു. രാമമംഗലം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രീ ശശി k k മുഖ്യ പ്രഭാഷണവും സ്കൂൾ മാനേജർ അജിത്ത് കല്ലൂർ, ഗ്രാമപഞ്ചായത്ത് അംഗം ജെസി രാജു, പ്രധാന അധ്യാപകൻ മണി പി കൃഷ്ണൻ, P T A പ്രസിഡന്റ് തോമസ് T M, കമ്മ്യൂണിറ്റി പോലീസ് ഓഫീസർ അനുബ് ജോൺ സ്മിതാ കെ വിജയൻ എന്നിവർ പ്രസംഗിച്ചു.തുടർന്ന് ലഹരി വിരുദ്ധ സെമിനാർ സബ് ഇൻസ്പെക്ടർ ശിവകുമാർ എസ് ഉത്ഘാടനം ചെയ്തു.
ലഹരി വിരുദ്ധ സന്ദേശം ഉയർത്തി ഇന്ന് പൊതുജന പങ്കാളിത്തത്തോടെ ഒപ്പ് ശേഖരണം നടത്തുന്നു.പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സുമിത്ത് സുരേന്ദ്രൻ ഉച്ചക്ക് ഒരുമണിക്ക് ഉത്ഘാടനം നിർവഹിക്കും തുടർന്ന് സൈക്കിൾ റാലി, വേട്ടിത്ത റ സെന്റ് മേരീസ് സ്കൂൾ സന്ദർശനം, ലഹരിക്കെതിരെ ഫ്ലാഷ് മോബ്,നെട്ടുപാടം മലേപള്ളി അഗതി മന്ദിരം സന്ദർശനം,പാമ്പാക്കുട സ്കൂൾ SPC യുമായി സഹകരിച്ച് കൂട്ട ഓട്ടം,പ്രസംഗ ഉപന്യാസ മത്സരം തുടങ്ങിയവയും സംഘടിപ്പിക്കും.
പത്തു ശനി പ്രതിഭ സംഗമവും വാർഷിക ആഘോഷങ്ങളുടെ സമാപനം എന്നിവ മൂവാറ്റുപുഴ ഡിവൈഎസ്പി അനിൽകുമാർ k ഉത്ഘാടനം ചെയ്യും.എസ്എസ്എൽസി ഉന്നത വിജയം കരസ്ഥമാക്കിയ കേഡറ്റ് കളെ അനുമോദിക്കുകയും ചെയ്യും.

Leave a Reply

Back to top button
error: Content is protected !!