സെൻട്രൽ കേരള സഹോദയ കലോത്സവത്തിന് തുടക്കമായി.മുവാറ്റുപുഴ നിർമ്മല പബ്ലിക് സ്കൂൾ മുന്നിൽ ..

Muvattupuzhanews.in
തൊടുപുഴ: സെന്‍ട്രല്‍ കേരള സഹോദയ കലോത്സവത്തിന് വിമല പബ്ലിക് സ്‌കൂളില്‍ തുടക്കമായി. ആദ്യ ദിനം പിന്നിട്ടപ്പോള്‍ പോയിന്റ് നിലവാരത്തില്‍ മൂവാറ്റുപുഴ നിര്‍മല പബ്ലിക് സ്‌കൂള്‍ 559 പോയിന്റുമായി ഒന്നാമതാണ്. അടിമാലി വിശ്വദീപ്തി പബ്ലിക് സ്‌കൂള്‍ 419 പോയിന്റുമായി രണ്ടാമതും,തൊടുപുഴ ജയ്‌റാണി പബ്ലിക് സ്‌കൂള്‍ 377 പോയിന്റോടെ മൂന്നാം സ്ഥാനത്തുമാണ്.20 ഇനങ്ങള്‍ ഇന്നലെ പൂര്‍ത്തിയായി. സെന്‍ട്രല്‍ കേരള സഹോദയ പ്രസിഡന്റ് റവ. ഡോ. സിജന്‍ ഊന്നുകല്ലേല്‍ കലോത്സവം ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പലും സെന്‍ട്രല്‍ കേരള സഹോദയ ജോയിന്റ് സെക്രട്ടറിയുമായ സിസ്റ്റര്‍ എലൈസ് സി.എം.സി അദ്ധ്യക്ഷത വഹിച്ചു.
കലോത്സവം ഇന്ന് സമീപിക്കും. വൈകുന്നേരം 4.30ന് നടക്കുന്ന സമാപന സമ്മേളനം തൊടുപുഴ എം എൽ എ പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്യും. പ്രശസ്ത പിന്നണി ഗായകന്‍ മധു ബാലകൃഷ്ണന്‍ മുഖ്യാതിഥിയാകും.