സീതാലയം സ്‌പെഷ്യാലിറ്റി ക്ലിനിക്കിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി.

Muvattupuzhanews.in
മൂവാറ്റുപുഴ: മാനസീക ആരോഗ്യ ദിനത്തോടനുബന്ധിച്ച് മൂവാറ്റുപുഴ താലൂക്ക് ഗവ.ഹോമിയോ ആശുപത്രിയിലെ സീതാലയം സ്‌പെഷ്യാലിറ്റി ക്ലിനിക്കിന്റെ നേതൃത്വത്തില്‍ മൂവാറ്റുപുഴ സെന്റ് അഗസ്റ്റ്യന്‍സ് ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ബോധവല്‍ക്കരണ ക്ലാസ്സ് പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ റാണി ഉദ്ഘാടനം ചെയ്തു. സിസ്റ്റര്‍ ആന്‍സിറ്റ സംസാരിച്ചു. മാനസീക ആരോഗ്യം എന്ന വിഷയത്തില്‍ സീതാലയം കണ്‍വീനര്‍ ഡോ.സിജി എബ്രഹാമും, കൗമാരക്കാരും മാനസീക ആരോഗ്യവും എന്ന വിഷയത്തില്‍ സൈക്കോളജിസ്റ്റ് നിവിയ ജെറോമും ക്ലാസ്സെടുത്തു.
