നാട്ടിന്‍പുറം ലൈവ്പായിപ്ര
സിവിൽ സ്റ്റേഷൻ റോഡിൽ ഇഴജന്തുക്കളുടെ ശല്യം രൂക്ഷം.

മുവാറ്റുപുഴന്യൂസ്.ഇൻ
മൂവാറ്റുപുഴ : മൂവാറ്റുപുഴ പായിപ്ര പഞ്ചായത്തിൽ പതിനഞ്ചാം വാർഡിലെ സിവിൽസ്റ്റേഷൻ റോഡിന്റെ പരിസരം കാടുപിടിച്ചതോടെ രാപ്പകൽ ഇഴജന്തുക്കളുടെ ശല്യം രൂക്ഷം. അധികാരികളെ നേരിട്ട് പരാതി ബോധിപ്പിച്ചിട്ടും കണ്ണടയ്ക്കുകയാണെന്ന് മുവാറ്റുപുഴ പൗരസമിതി പ്രസിഡന്റ് മുസ്തഫ കൊല്ലംകുടി പറഞ്ഞു.
വൈകിട്ട് ആറുമണിക്ക് ശേഷം ഇതിലെ യാത്ര ഭയാനകമാണെന്ന് നാട്ടുകാർ പറയുന്നു.തെരുവു വിളക്കുകൾ പ്രകാശിക്കാത്തതും,ചുറ്റുമുള്ള കാടും യാത്രക്കാരിൽ ഭീതി സൃഷ്ട്ടിക്കുന്നു.കൂടാതെ മദ്യപാനികളുടെ ശല്യവും സിവിൽസ്റ്റേഷൻ റോഡിന്റെ ഇടുങ്ങിയ ഈ ഭാഗത്ത് പതിവായിരിക്കുകയാണ്. കാൽനടയാത്രക്കാരും പരിസരവാസികളും ഈ സാഹചര്യത്തിൽ ഏറെ ബുദ്ധിമുട്ടുകയാണെന്നും ഉടനെ പരിഹാരം കണ്ടില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും മുവാറ്റുപുഴ പൗരസമിതി പ്രസിഡന്റ് മുസ്തഫ കൊല്ലംകുടി അറിയിച്ചു.