സപ്ലൈകോയുടെ മൂവാറ്റുപുഴ താലൂക്ക് ഓണം ഫെയറിന് തുടക്കമായി.

മൂവാറ്റുപുഴ: സപ്ലൈകോയുടെ മൂവാറ്റുപുഴ താലൂക്ക്ഓണം ഫെയറിന് തുടക്കമായി. സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റില്‍ ആരംഭിച്ച ഓണം വിപണിയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍ നിര്‍വ്വഹിച്ചു. വൈസ് ചെയര്‍മാന്‍ പി.കെ.ബാബുരാജ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍ അദ്യവില്‍പ്പന നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി.എം.ഹാരിസ്, നഗരസഭ കൗണ്‍സിലര്‍ ജയകൃഷ്ണന്‍ നായര്‍, പി.എസ്.സലീം ഹാജി, കാനം വിജയന്‍, സപ്ലൈകോ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംമ്പന്ധിച്ചു. പഞ്ചസാര, വിവിധയിനം അരി അടക്കം 11 ഇനം പലചരക്ക് സാധനങ്ങളാണ് സബ്‌സിഡി നിരക്കില്‍ ഓണം വിപണിയില്‍ വിതരണം ചെയ്യുന്നത്. ഇതോടൊപ്പം പച്ചക്കറിയും, ഏത്ത കായും വിലകുറവില്‍ ലഭിക്കും. ഈമാസം 10 വരെയാണ് ഓണ വിപണി പ്രവര്‍ത്തിക്കുന്നത്.