സംസ്ഥാന ബധിര കായിക മേളയില്‍ വെന്നിക്കൊടി പാറിച്ച് അസീസിയുടെ പ്രതിഭകള്‍ക്ക്

മൂവാറ്റുപുഴ: കൊല്ലത്ത് നടന്ന 25-മത് സംസ്ഥാന ബധിര കായിക മേളയില്‍ വെന്നിക്കൊടി പാറിച്ച് മൂവാറ്റുപുഴ ഈസ്റ്റ് വാഴപ്പിള്ളി അസീസി സ്‌കൂള്‍ ഫോര്‍ ഡെഫിലെ പ്രതിഭകള്‍. കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ് അസ്സീസി സ്‌കൂളിലെ പ്രതിഭകള്‍ തിളക്കമാര്‍ന്ന വിജയം നേടിയത്. സ്‌കൂളില്‍ നിന്നും 14 പേരാണ് വിവിധ മത്സരത്തില്‍ പങ്കെടുത്തത്. അണ്ടര്‍ 18 ല്‍ 200-മീറ്റര്‍ ഓട്ടത്തില്‍ ഒന്നാം സ്ഥാനവും, 400 മീറ്റര്‍ ഓട്ടത്തില്‍ രണ്ടാം സ്ഥാനവും, ലോംഗ് ജംമ്പില്‍ രണ്ടാം സ്ഥനവും വിഷ്ണുപ്രിയ വിനോദ് കരസ്ഥമാക്കി. അണ്ടര്‍ 18 ന്റെ ട്രിപ്പിള്‍ ജംമ്പില്‍ പി.എസ്.അജീഷ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. ബോയിസ് ഹൈ ജംമ്പില്‍ ആസിഫ് അന്‍വര്‍ഷാ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഷോട്ട് പുട്ടില്‍ ഒന്നാം സ്ഥാനവും, ഡിസ്‌കസ് ത്രോയില്‍ രണ്ടാം സ്ഥാനവും, ലോംഗ് ജംമ്പില്‍ രണ്ടാം സ്ഥാനവും വര്‍ഗ്ഗീസ് .വി.യോഹന്നാന്‍ കരസ്ഥമാക്കി. പെണ്‍കുട്ടികളുടെ അണ്ടര്‍ 16 ല്‍ 100 മീറ്റര്‍ ഓട്ടത്തില്‍ ടി.എ.അഞ്ചു രണ്ടാം സ്ഥാനവും, ലോംഗ് ജംമ്പില്‍ സ്വാലിഹ അനസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പെണ്‍കുട്ടികളുടെ അണ്ടര്‍ 14 ല്‍ 600 മീറ്റര്‍ ഓട്ടത്തില്‍ രമ്യ.എസ് രണ്ടാം സ്ഥാനവും, ഷോട്ട് പുട്ടില്‍ മീര എം.എസ്.രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സ്‌കൂളിലെ കായിക അധ്യാപിക ഷൈനി ഷാജിയുടെ പരിശീലനത്തിലാണ് ഇവര്‍ മത്സരത്തിനൊരുങ്ങിയത്. കോഴിക്കോട് നടക്കുന്ന ദേശീയ ബധിര കായിക മേളയില്‍ സ്‌കൂളില്‍ നിന്നും സംസ്ഥാന കായിക മേളയില്‍ ഒന്നും, രണ്ടും സ്ഥാനങ്ങള്‍ നേടിയ എട്ട് പേര്‍ മത്സരിക്കും. സംസ്ഥാന ബധിര കായിക മേളയില്‍ 261 പോയിന്റ് നേടി എറണാകുളം ജില്ല ഓവറോള്‍ ചാമ്പ്യന്‍മാരായി.
ചിത്രം- സംസ്ഥാന ബധിര കായിക മേളയില്‍ ജില്ലയുടെ അഭിമാനമായി മാറിയ ഈസ്റ്റ് വാഴപ്പിള്ളി അസീസി സ്‌കൂള്‍ ഫോര്‍ ഡെഫിലെ കായിക താരങ്ങള്‍… അധ്യാപകരായ ഷൈനി ഷാജി, സിസ്റ്റര്‍ നമിത, സിസ്റ്റര്‍ ലിസ്‌ന എന്നിവര്‍ക്കൊപ്പം………….