സംസ്ഥാനത്ത് നാളെ സിനിമാ ബന്ദ്….

മുവാറ്റുപുഴ:സംസ്ഥാനത്ത് നാളെ സിനിമാ ബന്ദിന് ആഹ്വാനം.സിനിമ ടിക്കറ്റുകള്‍ക്ക് അധിക വിനോദ നികുതി ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഷൂട്ടിംഗ് അടക്കം നിര്‍ത്തിവച്ചായിരിക്കും സമരം.സിനിമാ ടിക്കറ്റുകള്‍ക്ക് വിനോദ നികുതി ഈടാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കേരള ഫിലിം ചേമ്ബര്‍ ഓഫ് കൊമേഴ്സ് നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. ജിഎസ്ടിക്കു പുറമേ വിനോദ നികുതി കൂടി ഈടാക്കുന്നത് സിനിമ മേഖലയെ തകര്‍ക്കുമെന്നാണ് അവര്‍ പറഞ്ഞത്.

സെപ്തംബര്‍ ഒന്നു മുതല്‍ വിനോദ നികുതി ഈടാക്കാനാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം.എന്നാല്‍ ജിഎസ്ടിക്കും,പ്രളയ സെസ്സിനും പുറമേ വിനോദ നികുതി കൂടി അധികമായി ഈടാക്കുന്നത് സിനിമ മേഖലയെ പ്രതിസന്ധിയിലാക്കുമെന്നാണ് കേരള ഫിലിം ചേമ്ബര്‍ ഓഫ് കൊമേഴ്സിന്റെ നിലപാട്.നൂറ് രൂപ വരെയുള്ള ടിക്കറ്റിന് അഞ്ച് ശതമാനവും,നൂറിന് മുകളിലുള്ള ടിക്കറ്റിന് 8.5 ശതമാനവുമാണ് വിനോദ നികുതി. വിനോദ നികുതി കൂടി ഈടാക്കുന്നതോടെ ടിക്കറ്റ് നിരക്കില്‍ പത്ത് രൂപയോളം വര്‍ദ്ധനവുണ്ടാകും.

Leave a Reply

Back to top button
error: Content is protected !!