സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വാഹനവുമായി നിരത്തിലിറങ്ങുന്നവര്‍ നിര്‍ബന്ധമായും പാലിക്കേണ്ട ചില കാര്യങ്ങള്‍ ;

മഴക്കാലത്ത് വെള്ളക്കെട്ടിനുള്ളില്‍ വാഹനം നിന്ന് പോകുന്നത് വെല്ലുവിളിയായി ഉയര്‍ന്നിട്ടുണ്ട് . ഈ സാഹചര്യത്തില്‍ പരിഭ്രാന്തരാകുന്ന ആളുകള്‍ പിന്നെയും വാഹനം സ്റ്റാര്‍ട്ട് ചെയ്യാനാണ് ശ്രമിക്കുന്നത് . എന്നാല്‍, ഇത് തെറ്റായ കീഴ്വഴക്കമാണ്. വെള്ളത്തില്‍ നിന്നുപോയാല്‍ വാഹനം വീണ്ടും സ്റ്റാര്‍ട്ട് ചെയ്യാതെ പകരം സര്‍വീസ് സ്റ്റേഷന്റെ സഹായം തേടാന്‍ ശ്രമിക്കണം.
കുറഞ്ഞ ഗിയറില്‍ വാഹനം ഓടിക്കുക
റോഡിലെ വെള്ളക്കെട്ടിലൂടെ പോകുമ്ബോള്‍ കഴിവതും വേഗത കുറച്ച്‌ പതിയെ പോകുക. കുറഞ്ഞ ഗിയറില്‍ കൂടുതല്‍ റെയ്സ് ചെയ്ത് ഓടിക്കുന്നതാണ് സുരക്ഷക്ക് നല്ലത്.

കൂടുതല്‍ റെയ്സ് ചെയ്ത് ഓടിക്കുന്ന പുക കുഴലിലൂടെ വാഹനത്തിന്റെ എന്‍ജിനില്‍ വെള്ളം കയറുന്നത് ഒഴിവാക്കാം. റെയ്സ് ചെയ്യുന്നതിനൊപ്പം പുക പുറത്തേക്ക് തള്ളുന്നതിലൂടെ വെള്ളം കയറുന്നത് തടയും
സഡന്‍ ബ്രേക്ക് ഒഴിവാക്കണം
വെള്ളം നിറഞ്ഞ റോഡില്‍ പെട്ടന്നുള്ള ബ്രേക്കിങ് അപകടത്തിന് കാരണമാകും . സാധാരണ റോഡിലെ കുഴികളില്‍ ഇറങ്ങിയാല്‍ ആളുകള്‍ പെട്ടെന്ന് ബ്രേക്ക് ചെയ്യാറുണ്ട്. എന്നാല്‍, ഇങ്ങനെ ചെയ്യുന്നത് പുക കുഴലില്‍ വെള്ളം കടക്കാന്‍ കാരണമാകും. വെള്ളത്തില്‍ വാഹം നിര്‍ത്തുമ്ബോഴും ചെറുതായി ആക്സിലറേറ്റര്‍ അമര്‍ത്തുക.
വാഹനങ്ങള്‍ തമ്മിലുള്ള അകലം
വെള്ളക്കെട്ടിലൂടെ നീങ്ങുമ്ബോള്‍ വാഹനങ്ങള്‍ തമ്മില്‍ കൃത്യമായ അകലം പാലിക്കണം . വാഹനം ഓടുമ്ബോള്‍ റോഡില്‍ രൂപപ്പെടുന്ന ഓളങ്ങള്‍ മൂലം പിന്നാലെ വരുന്ന വാഹനത്തിന്റെ എയര്‍ഡാമിലൂടെ വെള്ളം ഉള്ളിലെത്താന്‍ സാധ്യത കൂടുതലാണ് . ചെറുകാറുകളില്‍ യാത്ര ചെയ്യുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കണം .
ടയറുകളുടെ കാര്യക്ഷമത ഉറപ്പാക്കുക
മഴകാലത്ത് വാഹനം ഉപയോഗിക്കുമ്ബോള്‍ മികച്ച ടയറുകള്‍ ഉരുപയോഗിക്കാന്‍ ശ്രമിക്കണം . വെള്ളം കെട്ടിനില്‍ക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്ന വഴുവഴുപ്പിനെ നേരിടാനുള്ള കാര്യക്ഷമത ടയറിനുണ്ടാകണം.
ബ്രേക്ക് ഉണ്ടെന്ന് ഉറപ്പാക്കുക
വെള്ളക്കെട്ടിലൂടെ ഓടിയെത്തുന്ന കാര്‍ പുറത്തെത്തിയ ശേഷം ബ്രേക്ക് പ്രവര്‍ത്തന ക്ഷമമാണോയെന്ന് പരിശോധിച്ച്‌ ഉറപ്പ് വരുത്തണം.

Leave a Reply

Back to top button
error: Content is protected !!