സംസ്ഥാനത്തെ സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ നിരോധിച്ചു

Muvattupuzhanews.in

മുവാറ്റുപുഴ:സംസ്ഥാനത്തെ സ്കൂളുകളിൽ മൊബൈൽ ഫോണിന്റെ ഉപയോഗം പൂർണമായും നിരോധിച്ചുകൊണ്ട് സർക്കാർ ഉത്തരവ് ഇറക്കി. അധ്യാപകർ ജോലി സമയത്ത് സോഷ്യൽ മീഡിയ ഉപയോഗിക്കാൻ പാടില്ലെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇതു സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്

വിദ്യാർത്ഥികളുടെ മൊബൈൽ ഉപയോഗം വിലക്കിക്കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് നേരത്തെ സർക്കുലർ ഇറക്കിയിരുന്നു. എന്നാൽ ഇത് കർശനമായി പാലിക്കപ്പെടാത്തതിനാലാണ് വീണ്ടും ഒരു സർക്കുലർ ഇറക്കിയതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ വ്യക്തമാക്കി.

Leave a Reply

Back to top button
error: Content is protected !!