രാഷ്ട്രീയം
സംയുക്ത ട്രേഡ് യൂണിയന്‍ കണ്‍വന്‍ഷന്‍

മൂവാറ്റുപുഴ: ജനുവരി എട്ടിന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയത്തിനായി മൂവാറ്റുപുഴയില്‍ ചേര്‍ന്ന സംയുക്ത ട്രേഡ് യൂണിയന്‍ കണ്‍വന്‍ഷന്‍ എ ഐ റ്റി യു സി ജില്ലാ സെക്രട്ടറി കെ.എന്‍. ഗോപി ഉദ്ഘാടനം ചെയ്തു. പി. എം. ഏലിയാസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സി.കെ. സോമന്‍ സ്വാഗതവും കെ.ജി. അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.
കെ എ നവാസ്, പി പി ജോളി, കെ എം അനസ് എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ഭാരവാഹികളായി
കെ.എ. സനീര്‍ (ചെയര്‍മാന്‍), സി കെ സോമന്‍ (ജനറല്‍ കണ്‍വീനര്‍), ജോണ്‍ തെരുവത്ത് (ട്രഷറര്‍) എന്നിവരടങ്ങുന്ന 101 അംഗ കമ്മിറ്റിയെ സമരത്തിന്റെ വിജയത്തിനായി തെരഞ്ഞെടുത്തു.