ഷോക്കേറ്റ് ചികിത്സയിലായിരുന്ന റെയില്‍വേ ജീവനക്കാരന് മരിച്ചു

മൂവാറ്റുപുഴ: ഷോക്കേറ്റ് ചികിത്സയിലായിരുന്ന റെയില്‍വേ ജീവനക്കാരന് മരിച്ചു.മൂവാറ്റുപുഴ തോട്ടഞ്ചേരി കാര്‍ത്തിക വീട്ടിൽ (മാളികയില്‍) എസ്. മഹേഷ് (57)-ണ് മരിച്ചത്. കഴിഞ്ഞ മാസം 30-ന് പിറവം – വൈക്കം റോഡില്‍ കല്ലുങ്കല്‍ ഗേറ്റിനു
സമീപത്ത് വച്ചായിരുന്നു അപകടം. എറണാകുളം റെയില്‍വേയില്‍ ഇലക്ട്രിക് സെക്ഷനിലെ ജീവനക്കാരനാണ് മഹേഷ്. അടിഭാഗത്ത് ചക്രമുള്ള അലൂമിനിയം ഏണി ഉപയോഗിച്ച് പോസ്റ്റില്‍ കയറുന്നതിനിടെയായിരുന്നു അപകടം. ഏണിയുടെ മുകള്‍ ഭാഗം വൈദ്യുതി കമ്പിയില്‍ തട്ടിയാണ് ഷോക്കേറ്റത്. ഗുരുതരമായി പൊള്ളലേറ്റതോടെ മഹേഷ് മുകളിൽ നിന്നും തെറിച്ചുവീഴുകയായിരുന്നു.
ഉടനനെ തലയോലപ്പറന്പിലെ സ്വകാര്യ ആശുപത്രിയിലും,തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലും ചികിത്സ തേടിയെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു . ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. മിലിറ്ററിയില്‍ ഇലക്ട്രീഷ്യനായിരുന്ന മഹേഷ് വിരമിച്ച ശേഷം മൂവാറ്റുപുഴ പോലീസിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സംസ്കാരം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഇന്ന് മൂന്ന് മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ:സ്മിത.മകള്‍: ഭാഗ്യ (എം കോം വിദ്യാര്‍ഥിനി, തൊടുപുഴ ന്യൂമാന്‍ കോളജ് തൊടുപുഴ).