ശ്രേഷ്ഠ ബാല്യം പദ്ധതി വിദ്യാർത്ഥികൾ ആധുനിക വൽക്കരിച്ച അംഗൻവാടി നാടിന് സമർപ്പിച്ചു

Muvattupuzhanews .in

ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്.എസ് സ്കൂളിലെ വി.എച്ച്.എസ്.ഇ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ എൻഎസ്എസിന്റെ അമ്പതാം വാർഷികത്തിന്റെയും ഗാന്ധിജിയുടെ 150 ആം ജന്മ വാർഷികത്തിന്റെയും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെയും ഭാഗമായി കേരളത്തിൽ 300 വി.എച്ച് എസ്.ഇ എൻ.എസ് എസ് യൂണിറ്റുകൾ അംഗൻവാടി, എൽ.പി യുപി സൂകൂളുകൾ ഏറ്റെടുത്ത് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഇതിൻറെ ഭാഗമായി ഈസ്റ്റ് മാറാടി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് മാറാടി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലെ എൺപത്തി ഒന്നാം നമ്പർ ചന്തപ്പാറ അംഗൻവാടി ഏറ്റെടുത്ത് വിവിധ പ്രവർത്തനങ്ങൾ നടത്തി. ശ്രേഷ്ഠ ബാല്യം പദ്ധതിയുടെ ഭാഗമായി പൂന്തോട്ട നിർമ്മാണം, ജൈവ പച്ചക്കറി തോട്ടം, പഠനോപകരണങ്ങൾ, ഫർണിച്ചറുകൾ, കുട്ടികൾക്കാവശ്യമായ പുസ്തകങ്ങളുടെ ലൈബ്രറി, പഠനത്തിനാവശ്യമായ വൈറ്റ് ബോർഡ്, സ്റ്റാൻഡ്, ഫസ്റ്റ് എയിഡ് ബോക്സ്, ഇലക്ട്രിക്കൽ അറ്റകുറ്റപണികൾ തുടങ്ങിയ അടിസ്ഥാന വികസനങ്ങൾ ഉറപ്പുവരുത്തി. ഇത്തരം പദ്ധതിയിലൂടെ പൊതു വിദ്യാലയങ്ങളിലേക്ക് കൂടുതൽ വിദ്യാർത്ഥികളെ ആകർഷിക്കുക എന്നതാണ് പദ്ധതിയുടെ പ്രഥമ ലക്ഷ്യം.

സ്കൂൾ പ്രിൻസിപ്പാൾ റോണിമാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം അഡ്വ.എൻ അരുൺ ഉത്ഘാടനം നിർവഹിച്ചു, പഠന ഉപകരണങ്ങളുടെയും ഫർണിച്ചറുകളുടെയും കൈമാറൽ മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത ശിവനും, വൈറ്റ് ബോർഡ് കൈമാറൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുരളി കെ.എസും, വിദ്യാർത്ഥികൾക്കുള്ള ഹാൻഡ് വാഷ് കൈമാറൽ മൂവാറ്റുപുഴ അഡീഷണൽ സി.ഡി.പി.ഒ ജയന്തി പി നായരും നിർവഹിച്ചു. സ്കൂൾ പി.ടി.എ പ്രസിഡന്റ് പി ടി അനിൽകുമാർ, ഐ.സി.ഡി.എസ് സൂപ്പർവൈസർ സൂസമ്മ സി.ഡി, പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി .പി, സ്റ്റാഫ് സെക്രട്ടറി വിനോദ് ഇ.ആർ, പൗലോസ്.റ്റി, ഹണി വർഗീസ്, സാറാക്കുട്ടി, സന്ധ്യ കെ.എ തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ കാപ്ഷൻ

ശ്രേഷ്oബാല്യം പദ്ധതി പ്രകാരം ഈസ്റ്റ് മാറാടി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ് ചന്തപ്പാറ അങ്കണവാടിയ്ക്കുള്ള ഫർണിച്ചർ മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ ശിവൻ കൈമാറുന്നു, ജില്ലാ പഞ്ചായത്തംഗം എൻ.അരുൺ, ഗ്രാമ പഞ്ചായത്തംഗം മുരളി കെ.എസ് തുടങ്ങിയവർ സമീപം

Leave a Reply

Back to top button
error: Content is protected !!