ശ്രേഷ്ഠ കാതോലിക്ക ബാവയെ മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയിലെത്തി സന്ദർശിച്ചു.

മുവാറ്റുപുഴന്യൂസ്

കോതമംഗലം:കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യാക്കോബായ അധ്യക്ഷൻ ശ്രേഷ്ഠ കാതോലിക്ക ബാവയെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. ബാവയുടെ ആരോഗ്യനില സംബന്ധിച്ച് വിവരങ്ങൾ ഡോക്ടറോട് മുഖ്യമന്ത്രി ചോദിച്ചറിഞ്ഞു. കോതമംഗലം എം എൽ എ ആൻറണി ജോൺ, ആശുപത്രി സെക്രട്ടറി അഡ്വ. സി ഐ ബേബി, സഭ മുൻ സെക്രട്ടറി തമ്പു ജോർജ് തുകലൻ എന്നിവർ മുഖ്യമന്ത്രിയെ അനുഗമിച്ചു.

Leave a Reply

Back to top button
error: Content is protected !!