ശ്രദ്ധ പദ്ധതിയുടെ കോതമംഗലം ഉപജില്ലാതല ഉത്ഘാടനം ഇടമലയാർ ഗവ.യു പി സ്കൂളിൽ വച്ച് നടത്തി

Muvattupuzhanews.in
പൊതു വിദ്യാഭ്യാസ യഞ്ജത്തിന്റെ ഭാഗമായ ശ്രദ്ധ പദ്ധതിയുടെ കോതമംഗലം ഉപജില്ലാ തല ഉത്ഘാടനം ഇടമലയാർ സർക്കാർ യു.പി. സ്കൂളിൽ വച്ച് നടന്നു.
കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉഷ അയൻപിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ ലാലു ഉത്ഘാടനം ചെയ്തു. അസിസ്റ്റന്റ് എഡ്യൂക്കേഷൻ ഓഫീസർ അനിത പി.എൻ പദ്ധതി വിശദീകരണം നടത്തി, ബി.പി. ഒ എസ്.എം അലിയാർ പ്രവർത്തനോത്ഘാടനം നടത്തി.
ഗ്രാമപഞ്ചായത്തംഗം ലിസി ആന്റണി, സ്കൂൾ ഹെഡ്മിസ്ട്രസ് ആൻസി ഏലിയാസ്, പി.ടി.എ പ്രസിഡന്റ് സുരേഷ് കെ, ഹോസ്റ്റൽ വാർഡൻ ശ്രീധരൻ ടി.ബി, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ എൻ.നാരായണൻകുട്ടി, സ്റ്റുഡന്റ്സ് കൗൺസിലർ കിഷോർ കുമാർ സി.എസ്, സ്റ്റാഫ് സെക്രട്ടറി ബീന മാത്യു എസ് റ്റി പ്രൊമോട്ടർ സുമ പ്രകാശ്, സ്വപ്ന ഒ.എസ്, പൊങ്ങിൻ ചോട് ഊരുമൂപ്പൻ രാജപ്പൻ പ്ലാമുടി, താളും കണ്ടം ഊരുമൂപ്പൻ ബാലകൃഷ്ണൻ കണ്ടൻ, സീനിയർ അസിസ്റ്റന്റ് ഒ.പി ജോയി, ബി.ആർ.സി പ്രതിനിധി സിന്ധു പി ശ്രീധർ തുടങ്ങിയവർ സംസാരിച്ചു.
ഫോട്ടോ കാപ്ഷൻ
ശ്രദ്ധ പദ്ധതിയുടെ കോതമംഗലം ഉപജില്ലാതല ഉത്ഘാടനം കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ ലാലു ഉത്ഘാടനം ഇടമലയാർ സർക്കാർ യുപി സ്കൂളിൽ നിർവഹിച്ചു.