നാട്ടിന്‍പുറം ലൈവ്വാളകം
ശിശുദിനാഘോഷം മേക്കടമ്പ് എം.ഐ.എൻ. സ്കൂളിൽ

മൂവാറ്റുപുഴ : മേക്കടമ്പ് എം.ഐ.എൻ. പബ്ലിക് സ്കൂളിൽ ശിശുദിനാഘോഷം എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.ഡോളി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ ബീനാ ജോൺ, ചെയർമാൻ ഫാ. ബാബു ഏലിയാസ്, വൈസ്പ്രിൻസിപ്പാൾ ഫാ. ജോർജ്ജ്കുട്ടി ചാക്കോ, ഫാ. റിജോ നിരപ്പുകണ്ടം, ട്രസ്റ്റിമായ തങ്കച്ചൻ എം.റ്റി., ബിജു കുര്യാക്കോസ്, ട്രഷറാർ-റോയി എം.റ്റി., സെക്രട്ടറി എൻ.റ്റി. പൗലോസ്, പി.റ്റി.എ. പ്രസിഡന്റ് അനിൽ എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കാലാപരിപാടികൾ നടത്തി.