ശിശുദിനത്തോടനുബന്ധിച്ച് കുട്ടി കുപ്പായം തുന്നൽ മത്സരം

മുവാറ്റുപുഴ : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ എം കോം ഇൻറർ നാഷണൽ ബിസിനസ് വിഭാഗത്തിലെ വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ ശിശുദിനത്തോടനുബന്ധിച്ച് കുട്ടി കുപ്പായം തുന്നൽ മത്സരം സംഘടിപ്പിച്ചു. വിവിധ
ഡിപ്പാർട്ട്മെന്റിൽ നിന്നും വന്ന വിദ്യാർത്ഥികളാണ് തയ്യൽ മെഷിൻ ഉപയോഗിക്കാതെ ഒരു മണിക്കൂറു കൊണ്ട് കുട്ടി കുപ്പായങ്ങൾ തുന്നിയത്. മത്സരത്തിലെ വിജയിയായ അഞ്ജന വി നായർ ന് ക്യാഷ് പ്രൈസും പങ്കെടുത്ത വിദ്യാർത്ഥികൾക്ക് പ്രോത്സാഹന സമ്മാനവും കോളേജ് പ്രിൻസിപ്പൽ ഡോ. ഡെൻസിലി ജോസ് നൽകി .കൂടാതെ ശിശുദിനത്തിൽ കോതമംഗലം താലൂക്ക് ആശുപത്രിയിൽ പിറന്ന കുഞ്ഞിനും കുട്ടമ്പുഴ സ്വദേശിയായ അമ്മയ്ക്കും വിജയിയായ അഞ്ജനയെ കൊണ്ടു തന്നെ സമ്മാനങ്ങൾ നൽകുകയും ചെയ്തു.എം. കോം. ഇന്റർനാഷണൽ ബിസ്സിനെസ്സ് വിഭാഗം മേധാവി ഷാരി സദാശിവൻ അധ്യാപകരായ ആര്യ ഗോപി, അബിത എം റ്റി, സഞ്ചു കെ എൽദോസ് എന്നിവരാണ് പരിപാടിക്ക് നേതൃത്വം നൽകിയത്.