അയല്‍പക്കംപിറവം
വൈറ്റിലയിലെ സ്വകാര്യ ബസ് മിന്നൽ പണിമുടക്ക് ജനത്തെ വലച്ചു.

Muvattupuzhanews.in
എറണാകുളം:വൈറ്റില അടിപ്പാത ഗതാഗതത്തിനായി തുറന്നു നൽകാത്തതിൽ പ്രതിഷേധിച്ച് സ്വകാര്യ ബസ് ഉടമകൾ ഇന്ന് നടത്തിയ പണിമുടക്ക് പിൻവലിച്ചു.മിന്നൽ പണിമുടക്ക് ജനത്തെ ഭാകീകമായി ബാധിച്ചു. ബസ് അസോസിയേഷൻ പ്രതിനിധികളുമായി കളക്ടറേറ്റിൽ ഇന്ന് നടത്തിയ ചർച്ചയെത്തുടർന്നാണ് സമരം പിൻവലിച്ചത്.ചർച്ച പരാജയപ്പെട്ടാൽ അനിശ്ചിതകാല സമരം നടത്താനും തീരുമാനം എടുത്തിരുന്നു. ഒക്ടോബർ 26 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രൈവറ്റ് ബസ് കോഡിനേഷൻ കമ്മിറ്റി യോഗം ചേരാനും ചർച്ചയിൽ തീരുമാനമായി ആയി.

