വൈദ്യുതിവിതരണം തടസ്സപ്പെടുത്തുന്നതിനെതിരെ യുഡിഎഫ് സമരത്തിലേക്ക്.

Muvattupuzhanews.in

മുവാറ്റുപുഴ:നഗരത്തിലും പരിസരപ്രദേശങ്ങളിലും വൈദ്യുതിവിതരണം തടസ്സപ്പെടുത്തുന്നതിനെതിരെ യുഡിഎഫ് ശക്തമായ സമരത്തിലേക്ക്. വൈദ്യുതി പ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിന് കഴിഞ്ഞ സർക്കാരിൻറെ കാലത്ത് അനുവദിച്ച പദ്ധതികൾ പൂർത്തിയാക്കാതെ ഇഴഞ്ഞു നീങ്ങുന്നതാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണമെന്ന് മുൻ എം എൽ എ ജോസഫ് വാഴക്കൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പായിപ്ര സബ്സ്റ്റേഷനിൽ നിന്നും നഗരത്തിലേക്കുള്ള ലൈൻ കപ്പാസിറ്റി കഴിഞ്ഞത് കൊണ്ടും പുതിയ ലൈൻ വലിക്കാൻ ബുദ്ധിമുട്ട് ആവുകയും ചെയ്ത സാഹചര്യത്തിലാണ് ഉപരിതല കേബിൾ(ABC) വലിക്കാൻ തീരുമാനിച്ചത്. മൂവാറ്റുപുഴയിൽ കൊണ്ടുവന്ന ABC സിസ്റ്റം വിജയം ആയതുകൊണ്ടാണ് ഇന്ന് സംസ്ഥാനത്ത് പലയിടത്തും ഇത്തരം കേബിളുകൾ ഉപയോഗിക്കുന്നത്. മൈലൂരിൽ നിന്നും മൂവാറ്റുപുഴ ഇപ്പോൾ വലിച്ചുകൊണ്ടിരിക്കുന്ന ലൈൻ ഉപരിതല കേബിൾ ഉപയോഗിച്ചാണ്. ഇവിടത്തെ വൈദ്യുതി പ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിനാണ് മാറാടി 110KV സബ്സ്റ്റേഷൻ ആരംഭിച്ചത്. 17 കോടി രൂപ മുതൽ മുടക്കുള്ള ഈ പദ്ധതിക്ക് പണം അനുവദിച്ചതും അതും സ്ഥലം വാങ്ങിച്ചതും തറക്കല്ലിട്ടത് കഴിഞ്ഞ സർക്കാരിൻറെ കാലത്താണ്. പക്ഷേ നാല് വർഷമായിട്ടും ഇത് പൂർണതോതിൽ ഉപയോഗിക്കാൻ പറ്റാത്തതാണ് ഈ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുന്നതെന്നും ജോസഫ് വാഴക്കൻ വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു.

Leave a Reply

Back to top button
error: Content is protected !!