വേള്‍ഡ് ചാമ്പ്യഷിപ്പ് പഞ്ചഗുസ്തിയില്‍ പങ്കെടുക്കാന്‍ മധു മാധവ് റുമാനിയയിലേക്ക്.

Muvattupuzhanews.in
മൂവാറ്റുപുഴ: ഛത്തീസ്ഗഡില്‍ വെച്ചു നടന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനീ ധികരിച്ചു മത്സരിച്ച് ചാമ്പ്യനായ മുവാറ്റുപുഴ വാഴക്കുളം കാവന ഇടകുടിയില്‍ മധു മാധവാണ് 70 കിലോഗ്രാം ലെഫ്റ്റ് വിഭാഗത്തിലും, റൈറ്റ് വിഭാഗത്തിലും ഒന്നാം സ്ഥാനം നേടി ഇരട്ട നേട്ടത്തോടെ ഒക്ടോബര്‍ 26 മുതല്‍ നവംമ്പര്‍ 4 വരെ റൊമേനിയയിലെ കോണ്‍സ്റ്റന്‍ന്റായില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിന് ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കുന്നതിന് ഒരുങ്ങുന്നത്. റുമാനിയയില്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിന് രണ്ടു ലക്ഷം രൂപയോളം ചിലവ് വരും. മത്സരത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കുമ്പോഴും ഇതുവരെയും സ്‌പോണ്‍സര്‍മാരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മൂവാറ്റുപുഴ റെയ്ഞ്ചിലെ പിരളിമറ്റം ഷാപ്പിലെ ചെത്ത് തൊഴിലാളിയായ മധു മാധവ് ഇത്രയും തുക സ്വന്തമായി കണ്ടെത്തേണ്ട അവസ്ഥയിലാണ്. ഒക്ടോബര്‍ 25ന് വൈകിട്ട് 7.30ന് നെടുമ്പാശേരി എയര്‍പോട്ടില്‍ നിന്നുമാണ് പുറപ്പെടുന്നത്. നവംമ്പര്‍ അഞ്ചിന് രാവിലെ 9ന് നെടുമ്പാശേരിയില്‍ തിരികെയെത്തുന്ന രീതിയിലാണ് യാത്ര കൃമീകരിച്ചിരിക്കുന്നത്. ഇതിന് മുമ്പ് നിരവധി തവണ ലോകപഞ്ചഗുസ്തി മത്സരത്തില്‍ പങ്കെടുക്കാന്‍ സെലക്ഷന്‍ കിട്ടിയിട്ടുള്ള മധു മാധവ് സാമ്പത്തീക പരാധീനതകളെ തുടര്‍ന്ന് മത്സരത്തില്‍ നിന്നും ഒഴിവാകുകയായിരുന്നു. 1991 ല്‍ ദേശീയ പഞ്ചഗുസ്തി മത്സരത്തില്‍ ജേതാവായാണ് തുടക്കം. എല്ലാ മത്സരങ്ങളിലും വിജയമുറപ്പിച്ച മധു മാധവ് ഇക്കുറി ലോകചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. സുഹൃത്തുക്കളുടെയും, സ്‌പോര്‍ട്‌സ് പ്രേമികളുടെ അകമഴിഞ്ഞ സഹായം ലഭിക്കുമെന്ന പ്രതിക്ഷയും ഇദ്ദേഹത്തിനുണ്ട്. കേരളത്തിന് വേണ്ടി നിരവധി തവണ പഞ്ചഗുസ്തിയില്‍ ഒന്നാം സ്ഥാനവും, മെഡലുകളും കരസ്ഥമാക്കിയിട്ടുള്ള മധു മാധവ് ദേശിയ പഞ്ചഗുസ്തി മത്സരത്തില്‍ രണ്ടു സ്വര്‍ണം നേടി കേരളത്തിന്റെ അഭിമാനമായി മാറുകയായിരുന്നു.വാഴക്കുളം പൈനാപ്പിള്‍ സിറ്റി ജിംനേഷ്യത്തിലാണ് പരിശീലനം. ഭാര്യ ബിജി, മൂത്തമകന്‍ അഭിജിത്ത് മധു കഴിഞ്ഞ വര്‍ഷം സംസ്ഥാനതലത്തില്‍ നടന്ന പഞ്ചഗുസ്തി മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. ഇളയമകന്‍ അനുജിത്ത് മധു കഴിഞ്ഞ വര്‍ഷവും, ഈവര്‍ഷവും ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു….