വെള്ളൂർക്കുന്നത്ത് സൈക്കിൾ യാത്രികൻ ലോറിക്കടിയിപെട്ട് മരിച്ചു.ആളെ തിരിച്ചറിഞ്ഞിട്ടില്ല.

Muvattupuzhanews.in
വെള്ളൂർക്കുന്നം: മൂവാറ്റുപുഴ വെള്ളൂർക്കുന്നം സിഗ്നൽ ജംഗ്ഷനിൽ സൈക്കിൾ യാത്രികൻ ലോറിക്കടിയിൽപ്പെട്ട് മരിച്ചു.ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം.ഏകദേശം അൻപത് വയസ് പ്രായം തോന്നിക്കുന്ന മെലിഞ്ഞ ശരീരപ്രകൃതം ഉള്ള ആളാണ്.മുവാറ്റുപുഴ പോലീസും,ഫയർഫോഴ്സും സ്ഥലത്തെത്തി മൃദദേഹം മുവാറ്റുപുഴ ഗവ:ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.


ഇവിടെ ഇങ്ങനെ ആളുകൾ ലോറിയും ബസും കയറി മരിച്ചുകൊണ്ടിരിക്കും ഒരു പട്ടിയും തിരിഞ്ഞു നോക്കില്ല ജനങ്ങളെ സംരക്ഷിക്കേണ്ടവർ വെറും നോക്കുകുത്തികൾ പ്രതികരണശേഷിയില്ലാത്ത ജനങ്ങൾ ഉള്ളിടത്തോളം കാലം ഇതിങ്ങനെ തുടരും സ്കൂൾ ടൈമിലും ബൈക്ക് സൈക്കിൾ റോഡ് ക്രോസ്സ് ചെയ്യുന്ന ആളുകൾ ഇതൊക്കെ കാണുമ്പോൾ വലിയ വാഹനങ്ങൾ അല്പം സ്പീഡ് കുറച്ചാൽ എന്താണ് നഷ്ടം ഇന്നി എത്രെ ജീവനുകൾ ബലി കൊടുക്കേണ്ടി വരും ഇവിടത്തെ നിയമങ്ങൾ നടപ്പാക്കാൻ. Devils country