വെള്ളൂർക്കുന്നത്ത് ബൈക്കിൽ ടോറസ്സ് ലോറി കയറി ഇറങ്ങി ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

മൂവാറ്റുപുഴ:വെള്ളൂർക്കുന്നത് ഇന്നലെ രാവിലെ ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു.ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു അപകടം അമിത വേഗതയിൽ വന്ന ടോറസ് ലോറി മുന്നറിയിപ്പും കൂടാതെ ഈ ഈ സി റോഡിലേയ്ക്ക് തിരിച്ചതാണ് അപകടം ഉണ്ടാകാൻ കാരണം. ടോറസ് തിരിച്ചപ്പോൾ ബൈക്കിൽ ഇടിക്കുകയും യാത്രക്കാരൻ റോഡിലേക്ക് വീഴുകയും ചെയ്തു.പിൻചക്രങ്ങൾബൈക്കിലൂടെ കയറിയിറങ്ങിയതിന്റെ ഭാഗമായി ബൈക്ക് ചതഞ്ഞരഞ്ഞു പോയി. ദൈവത്തിന്റെ ഇടപെടൽ എന്ന രീതിയിൽ ഈ അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.ദിവസേന മുവാറ്റുപുഴയിൽ അപകടങ്ങൾ വർധിക്കുന്നു.

Leave a Reply

Back to top button
error: Content is protected !!