ആരക്കുഴനാട്ടിന്‍പുറം ലൈവ്
വെള്ളപൊക്കം മൂലം മൃതദേഹം സംസ്ക്കരിക്കാനായി പള്ളിയിലേക്ക് എത്തിച്ചത് വഞ്ചിയിൽ.

മൂവാറ്റുപുഴ : മൂവാറ്റുപുഴയിൽ നിന്ന് ആരക്കുഴ വഴിയിൽ നാല് കിലോമീറ്റർ ദൂരെയുള്ള പെരിങ്ങഴ സെന്റ് ജോസഫ് ദേവാലയത്തിലാണ് മൃദദേഹം സംസ്കരിക്കുന്നതിനായി പള്ളിയിലേക്ക് വഞ്ചിയിൽ എത്തിച്ചത്. ഇന്നലെ നിര്യാതയായ പാലക്കുഴി ത്രേസ്യാമ്മ വർക്കി(81)ന്റെ മൃതദേഹമാണ് വഞ്ചിയിൽ പള്ളിയിലേക്ക് എത്തിച്ചത്. വെള്ളപ്പൊക്കത്തെത്തുടർന്ന് പള്ളിക്കും പരിസരപ്രദേശങ്ങൾ ചുറ്റും വെള്ളമായിരുന്നു. ഇൻഫാം മുൻ ഡയറക്ടറും, ഇപ്പോൾ പെരിങ്ങഴ വികാരിയുമായ ഫാദർ ജോർജ് പൊട്ടയ്ക്കലിന്റെ കാർമികത്വത്തിൽ ഇന്ന് സംസ്കാര ശുശ്രൂഷകൾ നടത്തി.