വിഷ രഹിത പച്ചക്കറി വിളയിച്ച് ആയവന പ്രാഥമിക ആരോഗ്യ കേന്ദ്രം

muvattupuzhanews.in
മൂവാറ്റുപുഴ: ചികിത്സയ്ക്ക് ഒപ്പം ആയവന പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഇനി വിഷ രഹിത പച്ചക്കറിയും ലഭ്യമാകും. ആയവന പ്രാഥമികാരോഗ്യ കേന്ദ്രത്തിനോട് ചേര്‍ന്നുള്ള 85 സെന്റ് ഭൂമിയില്‍ ഒരുക്കിയ പച്ചക്കറി തോട്ടത്തിലെ വിളവെടുപ്പ്ത്സവം നടത്തി. വിഷ രഹിത പച്ചക്കറി വിളയിക്കൂവാന്‍ ആയവന കൃഷിഭവന്റെ നിര്‍ദ്ദേശവും സഹകരണവും പി.എച്ച് സിയിലെ ഡോക്ടര്‍മാരും, ജീവനക്കാരും, രോഗികളും, കുടുംബശ്രീ പ്രവര്‍ത്തകരും ജനപ്രതിനിധികളും ഒത്തിരമയോടെ കര്‍ഷക ദൗത്യം മേറ്റടുത്തപ്പോള്‍ കിട്ടിയത് മികച്ച വിളവ്.കൂട്ടായ പ്രയത്‌നത്തിന്റെ ഫലമായി നിരവധി വര്‍ഷങ്ങളായി തരിശ് കിടന്ന് കാട് പിടിച്ച പ്രദേശം ഹരിത ഭൂമിയായി മാറി പച്ചക്കറിതൈകള്‍ പൂത്ത് കായ്ഫലം കണ്ട നാളുകളില്‍ കൂട്ടായ ശ്രമത്തിന്റെ വിജയ ആഘോഷത്തിലാണ് ഉദ്‌ഗോസ്ഥരും കര്‍ഷകരും ജനപ്രതിനിധികളും, തുടര്‍ന്ന് നടന്ന വിളവെടുപ്പ് ആഹ്ലാദത്തിന്റെയും കൂട്ടായ്മയുടെയും വേദിയായി മാറി. പച്ചക്കറി ക്യഷിയുടെ വിളവെടുപ്പ് എല്‍ദോ എബ്രാഹം എം.എല്‍.എ നിര്‍വഹിച്ചും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെബി ജോസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുഭാഷ് കടയ്‌ക്കോട്ട്, ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാ. കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജാന്‍സി ജോര്‍ജ്ജ് ,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിജി ബിജോ ,പഞ്ചയത്ത് ജനപ്രതിനിധികളായ ദീപാ ജിജിമോന്‍, സിന്ധു ബെന്നി, എം.എം അലിയാര്‍, ബേബി കുര്യന്‍, സാബൂ വള്ളോംകുന്നേല്‍, മേഴ്‌സി ജോര്‍ജ്, ശിവദാസ്.കെ കെ, ഗ്രേസി സണ്ണി, റാണി റെജി, ക്യഷി ഓഫീസര്‍ ബോസ് മത്തായി, ഡോ.അശ്വതി, ഡോ.ശിവപ്രിയ, സജീവ് ജോണ്‍, ക്യഷി അസി.മാരായ രശ്മി വി.ആര്‍, സുഹറ റ്റി.എം, ആശുപത്രി ജീവനക്കാര്‍, കാര്‍ഷീക വികസന സമിതി അംഗങ്ങള്‍, വിവിധ സമിതി ഭാരഭാവികള്‍, കുടുംബശ്രീ, തൊഴിലുറപ്പ് അംഗങ്ങള്‍ ,കര്‍ഷകര്‍ എന്നിവര്‍ വിളവെടുപ്പ് ഉല്‍സവത്തില്‍ പങ്കെടുത്തു…