ചരമം
വിനോദയാത്രക്കിടെ മൂവാറ്റുപുഴ സ്വദേശിനിയായ കോളേജ് വിദ്യാർഥിനി കാരാപ്പുഴയിൽ കുഴഞ്ഞുവീണു മരിച്ചു.

മൂവാറ്റുപുഴ:കാരാപ്പുഴ ഡാം സന്ദർശിക്കാനെത്തിയ എറണാകുളം മഹാരാജാസ് കോളേജിലെ വിനോദയാത്ര സംഘത്തിലെ വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു. മൂവാറ്റുപുഴ നിരപ്പ് കണ്ണാടിസിറ്റി കളരിക്കൽ അബ്ദുൽ സലാമിന്റെ മകൾ റൈസാമോൾ(22)-ണ് മരിച്ചത്. ഇന്നലെ രാത്രി എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും പുറപ്പെട്ട എം എസ് സി അവസാനവർഷ വിദ്യാർഥികളുടെ വിനോദയാത്രാക്കിടെയാണ് അപകടം.ഇന്ന് പുലർച്ചെ വയനാട് എത്തിയ സംഘം എടക്കൽ ഗുഹ സന്ദർശിച്ചശേഷം കാരാപ്പുഴ ഡാം സന്ദർശിക്കവെയാണ് റൈസാമോൾ കുഴഞ്ഞുവീണത്.ഉടനെ മുട്ടിലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.മൃദദേഹം ബത്തേരി ഗവ ആശുപത്രിയിലെ മോർച്ചറിയിൽ.റൈസാമോൾ എറണാകുളം മഹാരാജാസ് കോളേജിലെ രണ്ടാം വർഷ എം എസ് സി (സ്റ്റാറ്റിറ്റിക്‌സ്)വിദ്യാർത്ഥിനിയാണ്.മാതാവ്:റഷീദ , ഏക സഹോദരൻ അസ്‌കർ എസ് എൻ ഡി പി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയാണ്.
