നാട്ടിന്‍പുറം ലൈവ്മൂവാറ്റുപുഴ
വിദ്യാരംഭ ദിനത്തിൽ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ

മൂവാറ്റുപുഴ : വിദ്യാരംഭ ദിനത്തിൽ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ. മൂവാറ്റുപുഴ ശ്രീകുമാര ഭജനദേവസ്വം ക്ഷേത്രത്തിൽ എസ് എൻ ഡി പി യോഗം മൂവാറ്റുപുഴ യൂണിയന്റെയും, കേരളകൗമുദിയുടെയും ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ ഒമ്പതു മണിക്ക് കുരുന്നുകൾ വിദ്യാരംഭം കുറിച്ചു. സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിയും,കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറിയും,ഗുരുശ്രേഷ്ഠ പുരസ്കാര ജേതാവുമായ ശ്രീ പായിപ്ര രാധാകൃഷ്ണനും ,മറ്റു ഗുരുക്കന്മാരും കുരുന്നുകൾക്ക് വിദ്യയുടെ ആദ്യാക്ഷരം തേനിൽ മുക്കിയ സ്വർണ്ണം കൊണ്ട് നാവിൽ കുറിച്ചു. വിദ്യാരംഭം ചടങ്ങുകൾക്ക് യൂണിയൻ പ്രസിഡണ്ട് വി. കെ നാരായണൻ,വൈസ് പ്രസിഡന്റ് പി എൻ പ്രഭ, സെക്രട്ടറി അഡ്വ എ കെ അനിൽകുമാർ,ക്ഷേത്ര കമ്മിറ്റി കൺവീനർ പി വി അശോകൻ,ബോർഡ് മെമ്പർമാരായ പ്രമോദ് കെ തമ്പാൻ, അഡ്വക്കേറ്റ് എൻ രമേശ് എന്നിവർ നേതൃത്വം നൽകി.


