വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും, അനുസ്മരണ സമ്മേളനവും

മൂവാറ്റുപുഴ: 2018-19 വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ 100-ശതമാനം വിജയം നേടിയ ഈസ്റ്റ് മാറാടി ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സി.പി.ഐയുടെ നേതാവും, മുന്‍മാറാടി പഞ്ചായത്ത് പ്രസിഡന്റും, മുന്‍എം.എല്‍.എയുമായ പി.വി.എബ്രഹാം മെമ്മോറിയല്‍ അവാര്‍ഡും,  ജില്ലയില്‍ലെ ഏറ്റവും മികച്ച വി.എച്ച്.എസ്.ഇ സ്‌കൂളായി തെരഞ്ഞെടുത്ത ഈസ്റ്റ് മാറാടി വി.എച്ച്.എസ്.ഇ.സ്‌കൂളിന്  ദീര്‍ഘകാലം സി.പി.ഐ മാറാടി ലോക്കല്‍ സെക്രട്ടറിയായിരുന്ന പരേതനായ പി.വി.പൗലോസ് മെമ്മോറിയല്‍ അവാര്‍ഡും എല്‍ദോ എബ്രാഹം എം.എല്‍.എ വിതരണം ചെയ്തു. വി.എച്ച്.എസ്.ഇ.സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ റോണി മാത്യു അധ്യക്ഷത വഹിച്ചു.സി.പി.ഐ ലോക്കല്‍ സെക്രട്ടറി പോള്‍ പൂമറ്റം സ്വാഗതം പറഞ്ഞു. സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.എം.ഹാരീസ്, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ.എ.നവാസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഒ.സി.ഏലിയാസ്, മുന്‍ജില്ലാ കൗണ്‍സില്‍ പ്രസിഡന്റ് മോളി എബ്രഹാം,ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സജികുമാര്‍.കെ.കാവില്‍, സമീര്‍ സിദ്ധീഖി,കുര്യാക്കോസ് ആനിപ്ര എന്നിവര്‍ സംസാരിച്ചു.

Leave a Reply

Back to top button
error: Content is protected !!