ക്രൈം
വിദേശ വനിതയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു .

Muvattupuzhanews.in
മുവാറ്റുപുഴ : പെരുമറ്റത്തെ മാട്രസ് സ്ഥാപനത്തിൽ മഴ നനയാതെ കയറി നിന്ന ഇസ്രായേൽ സ്വദേശിനിയെ അപമാനിക്കാൻ ശ്രമിച്ച കേസിലെ പ്രതി ഷെരീഫ് (48)നെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു .
അഞ്ചാം തിയതി ഇസ്രായേലി വനിത കൂട്ടുകാരനായ യുവാവുമൊത്ത് മോട്ടോർസൈക്കിളിൽ മൂന്നാറിന് പോവുകയായിരുന്നു. പോകുന്ന വഴി മഴ പെയ്തതിനെത്തുടർന്നു ഇയാളുടെ കടയിൽ കയറി നിന്നു .
ഇയാൾ കൈയിൽ കയറി പിടിച്ച് അപമാനിക്കാൻ ശ്രമിച്ചുവെന്ന് യുവതി പരാതിപ്പെട്ടതിനെ തുടർന്ന് മുവാറ്റുപുഴ പോലീസ് കേസ് രജിസ്റ്റർ ചെയ്തു .കോടതിയിൽ ഹാജരാക്കിയപ്പോൾ ഇയാൾക്ക് താൽക്കാലീക ജാമ്യം നല്കിയിരുന്നു.തുടർന്ന് ഇന്ന് മുവാറ്റുപുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി പതിനാല് ദിവസത്തേക്ക് റീമാൻഡിൽ വിട്ടയച്ചു.