വാഴക്കുളത്ത് തട്ടുകടയിൽ ഭക്ഷണം മാറി നൽകിയതിനെ തുടർന്ന് സംഘർഷം.

Muvattupuzhanews.in
വാഴക്കുളത്ത് തട്ടുകടയിൽ ഭക്ഷണം മാറി നൽകിയതിനെ തുടർന്ന് സംഘർഷം.കല്ലൂർക്കാട് കവലയിലെ തൊടുപുഴ ബസ് സ്റ്റോപ്പിന് സമീപം ഉള്ള തട്ടുകടയിൽ വെള്ളിയാഴ്ച്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. തട്ടുകട പ്രവർത്തിക്കുന്ന കെട്ടിടത്തിനു മുകളിലെ ഇൻറർനെറ്റ് കഫേ നടത്തുന്ന യുവാവ് കടയിലെത്തി പോർക്ക് ആവശ്യപ്പെട്ടപ്പോൾ ബീഫ് നൽകിയതാണ് പ്രശ്നത്തിന് കാരണമായത്. ഇത് ഇയാൾ വെയ്റ്ററുടെ മുഖത്ത് എറിഞ്ഞത് സംഘർഷത്തിൽ എത്തിച്ചു.ഇതേതുടർന്ന് തട്ടുകടയിലെ മറ്റുതൊഴിലാളികൾ ഇയാളെ ബലം പ്രയോഗിച്ചു പുറത്താക്കിയശേഷം ഒരു കൂട്ടം ആളുകൾ യുവാവിനെ അനുകൂലിച്ചു വീണ്ടും കടയിൽ എത്തി.ഇതോടെ വീണ്ടും സംഘർഷമായി.ഇവർ ബി ജെ പി പ്രവർത്തകർ ആണെന്ന് പറയുന്നു.പരുക്കേറ്റവരെ മൂവാറ്റുപുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബീഫ് കറി വിറ്റതിനെത്തുടർന്നാണ് യുവാവിനെ മർദിച്ചതെന്ന് സാമൂഹ്യമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം നടന്നു.ഡി വൈ എഫ് ഐ പ്രവർത്തകർ ഇന്നലെ വൈകുന്നേരം വാഴക്കുളത്ത് പ്രതിഷേധ പ്രകടനവും നടത്തി.
