അപകടം
വാഴക്കുളത്ത് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചു.

മഞ്ഞള്ളൂർ : തൊടുപുഴ -മുവാറ്റുപുഴ റോഡിൽ വാഴക്കുളത്തിനടുത്തു സീതപ്പടിയിൽ പിക്ക്പ്പ് വാനും കാറും കൂട്ടിയിടിച്ചു നാല് പേർക്ക് പരിക്കേറ്റു .റബ്ബർ തടി കയറ്റി പെരുമ്പാവൂരിലേക്ക് പോകുകയായിരുന്ന പിക്കപ്പ് ലോറിയും തൊടുപുഴ ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമായാണ് കൂട്ടിയിടിച്ചത്. ഇന്നലെ വൈകുന്നേരം ആറരയോടെയാണ് സംഭവം.ഇടിയുടെ ആഘാതത്തിൽ തടി കാറിന്റെ മുകളിലേക്ക് മറിയുകയായിരുന്നു.കാർ പൂർണമായും തകർന്നു.ക്ഷേത്രദർശനം നടത്തി മടങ്ങിവരികയായിരുന്നു കാറിലുണ്ടായിരുന്ന അഞ്ച് പേരും അത്ഭുതകരമായി രക്ഷപെട്ടു.നിസ്സാര പരിക്കേറ്റ നാല് പേരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകത്തെ തുടർന്ന് ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.ഇതേതുടർന്ന് പോലീസ് സ്ഥലത്തെത്തി വാഹനങ്ങൾ മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.




