ക്രൈം
വാഴക്കുളത്ത് എ ടി എം കവർച്ചാ ശ്രമം.

മുവാറ്റുപുഴ : മൂവാറ്റുപുഴ വാഴക്കുളത്ത് എ ടി എം കൗണ്ടർ തകർത്ത് പണം തട്ടാൻ ശ്രമം. ഫെഡറൽ ബാങ്ക് എടിഎമ്മിൽ ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് മോഷണശ്രമം നടന്നത്. എടിഎം പുറത്തേക്ക് എടുത്തുകൊണ്ടുപോയി സമീപത്തെ പറമ്പിൽ എത്തിച്ചാണ് കവർച്ച ശ്രമം നടത്തിയിരിക്കുന്നത്. ആറ് ലക്ഷം രൂപയാണ് എടിഎം മെഷീനിൽ ഉണ്ടായിരുന്നതെന്ന് ബാങ്ക് അധികൃതർ പറഞ്ഞു. എടിഎമ്മിൽ നിന്നും പണം നഷ്ടപ്പെട്ടിട്ടുണ്ടോ എന്നതിൽ വ്യക്തതയില്ല. വിരലടയാള വിദഗ്ധരെത്തി പരിശോധന നടത്തിയാൽ മാത്രമേ പണം നഷ്ടപ്പെട്ടു എന്ന് വ്യക്തമാവുകയുള്ളൂ എന്ന് പോലീസ് അറിയിച്ചു. സിഡിഎം മെഷീൻ ഉണ്ടായിരുന്നെങ്കിലും പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. മോഷണ ശ്രമത്തിനിടയിൽ സിസിടിവി ക്യാമറ മറച്ചതിനാൽ മോഷ്ടാക്കളുടെ ദൃശ്യം വ്യക്തമല്ല. സംഭവത്തിൽ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട് എന്ന് പോലീസ് അറിയിച്ചു.


