വാഴക്കുളത്ത്‌ വിമുക്തഭടന്റെ വീട്ടിൽ നിന്നും 36 പവൻ കവർന്നു

കാവന:വിമുക്തഭടന്റെ വീട്ടിൽ നിന്നും 36 പവൻ കവർന്നു. വീട്ടിനുള്ളിൽ സ്വർണ്ണം സൂക്ഷിച്ചിരുന്ന മേശ ഉൾപ്പെടെ പുറത്തേക്ക് എടുത്തുകൊണ്ടുപോയി തകർത്തായിരുന്നു മോഷണം .ആഭരണങ്ങൾ കവർന്ന ശേഷം നൂറ് മീറ്റർ ദൂരെയുള്ള പറമ്പിലെ കിണറ്റിൽ മേശ ഉപേക്ഷിച്ചു.

കാവന പീച്ചാപ്പിള്ളിയിൽ ലൂക്കാച്ചൻറെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിൽ ലൂക്കാച്ചനും ഭാര്യയും തനിച്ചാണ് താമസം. മക്കൾ മൂന്നും വിദേശത്താണ്. ഇവർക്ക് കൂട്ടുകിടക്കാൻ അയല്പക്കത്തെ സ്ത്രീ രാത്രി വരാറുണ്ട്. സംഭവദിവസം രാത്രി 10 മണിയോടെ ഇവരെ മകൻ വീട്ടിലേക്ക് വിളിച്ചു കൊണ്ടു പോയതിനാൽ മോഷണം നടക്കുമ്പോൾ ലൂക്കാച്ചനും ഭാര്യയും തനിച്ചേ ഉണ്ടായിരുന്നുള്ളൂ. രാവിലെ ഉണർന്നപ്പോളാണ് മോഷണം അറിഞ്ഞത്.ഉടനെ പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. പോലീസ് നടത്തിയ പരിശോധനയിലാണ് സമീപത്തെ പറമ്പിൽ നിന്നും മേശ കണ്ടെത്തിയത് .

വീടിന്റെ വാതിലും ജനലുകളും തകർക്കാതെയാണ് കള്ളൻ ഉള്ളിൽ പ്രവേശിച്ചത്.ജനൽ ഒരെണ്ണം തുറന്നനിലയിലായിരുന്നു
പോലീസിന്റെ ശാസ്ത്രീയ അന്വേഷണസംഘവും ,ഡോഗ്‌സ്‌ക്വാർഡും എത്തി പരിശോധനനടത്തി .

ആഭരണങ്ങൾ സൂക്ഷിച്ചിരുന്ന മേശ സമീപത്തെ കിണറ്റിൽ …

Leave a Reply

Back to top button
error: Content is protected !!