നാട്ടിന്‍പുറം ലൈവ്മഞ്ഞളളൂര്‍
വാഴക്കുളം മാസിന്റെ ആഭിമുഖ്യത്തിൽ പ്രസംഗ മത്സരം

വാഴക്കുളം: സ്കൂൾ വിദ്യാർത്ഥികൾക്കായി വാഴക്കുളം മാസ് സംസ്ഥാന തലത്തിൽ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. (22/8 വ്യാഴം) ഉച്ചക്ക് പന്ത്രണ്ടു മുതൽ വാഴക്കുളം ചക്കും പീടിക ഓഡിറ്റോറിയത്തിലാണ് മൽസരം.യു.പി.വിഭാഗത്തിന് ജൈവകൃഷി എന്ന വിഷയത്തിലും ഹൈസ്കൂളിന് ഇന്ത്യയും ബഹിരാകാശ ഗവേഷണങ്ങളും അഥവാ വിദ്യാർത്ഥികളും മയക്കുമരുന്നുകളും എന്നീ വിഷയങ്ങളിലുമാണ് മത്സരം.ഇരു വിഭാഗത്തിലേയും ജേതാക്കൾക്ക് കാഷ് അവാർഡും ട്രോഫിയും പുരസ്കാരമായി നൽകുമെന്ന് പ്രസിഡൻറ് ജോസ് മെതിപ്പാറ, സെക്രട്ടറി ജോൺ മാതാംകുന്നേൽ എന്നിവർ അറിയിച്ചു.
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എല്ലാ വർഷവും നടത്തിയിരുന്ന മത്സരം പ്രതികൂല കാലാവസ്ഥയിൽ സ്കൂൾ അവധിയായതിനാൽ കഴിഞ്ഞ ആഴ്ച നടത്താതെ മാറ്റി വയ്ക്കുകയായിരുന്നു.