വാഴക്കുളം ജ്വാലയിൽ ചെറുതേനീച്ച വളർത്തൽ പരിശീലന ക്ലാസ്

Muvattupuzhanews

മഞ്ഞള്ളൂർ:ചെറുതേനീച്ച കൃഷി സംബന്ധിച്ച പരിശീലന ക്ലാസ് വ്യാഴാഴ്ച രാവിലെ 9 മണി മുതൽ 2 മണി വരെ വാഴക്കുളം ജ്വാല ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. കേരളത്തിലെയും, തമിഴ്നാട്ടിലേയും വിവിധ കാർഷിക സർവകലാശാലകളിൽ പരിശീലകനായ ഡോ. സാജൻ ജോസാണ് ക്ലാസ് നയിക്കുന്നത്.

ബഡിംഗ്, ഗ്രാഫ്റ്റിംഗ്, ലെയറിംഗ് തുടങ്ങിയ ജൈവകൃഷിയുടെ പ്രായോഗിക പരിശീലന ക്ലാസ് മണ്ണുത്തി കേരള കാർഷിക സർവകലാശാലയിലെ റിട്ട. പ്രൊഫ. ഡോ. സാലിക്കുട്ടി ജോസഫ് നയിക്കും.രണ്ടു മാസമായി ജ്വാലയിൽ നടന്നുവരുന്ന വാനപ്രസ്ഥം-നവ ജീവിതരീതി സംബന്ധിച്ച കെ.വി. ദയാലിന്റെ ക്ലാസിനോടനുബന്ധിച്ചാണ് പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

കാർഷിക മേഖലയിലെ വിലയിടിവ് അതിജീവിക്കണമെങ്കിൽ ബദൽ സംവിധാനങ്ങൾ കർഷകർ കണ്ടെത്തണമെന്നും അതിന് ചുരുങ്ങിയ പരിചരണത്തിലും മുതൽ മുടക്കിലും നടത്താവുന്നത് ചെറുതേൻകൃഷിയായതിനാൽ അതിനുള്ള പ്രായോഗിക രീതികൾ പരിശീലന ക്ലാസിലൂടെ ലഭിക്കുമെന്നും ജ്വാല ഭാരവാഹികൾ പറഞ്ഞു.

Leave a Reply

Back to top button
error: Content is protected !!