നാട്ടിന്‍പുറം ലൈവ്മഞ്ഞളളൂര്‍
വാഴക്കുളം എ.റ്റി.എം.കവര്‍ച്ച; അന്തര്‍സംസ്ഥാന കുറ്റവാളിയായ മുഖ്യപ്രതി ആസാമില്‍ പിടിയില്‍

മൂവാറ്റുപുഴ: വാഴക്കുളം കല്ലൂര്‍ക്കാട് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഫെഡറല്‍ ബാങ്കിന്റെ എ.റ്റി.എം.കൗണ്ടര്‍ കഴിഞ്ഞ ആഗസ്റ്റ് 22ന് രാത്രി എ.റ്റി.എം.മെഷീന്‍ ഇളക്കിയെടുത്ത് 50 മീറ്റര്‍ അപ്പുറത്ത് കൊണ്ട് പോയി മോഷണ ശ്രമം നടത്തിയ കേസില്‍ അന്തര്‍ സംസ്ഥാന കുറ്റവാളിയായ ജഹുറുല്‍ ഇസ്ലാം(19)നെയാണ് ആസാമില്‍ നിന്നും അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധവി കെ.കാര്‍ത്തിക് ഐ.പി.എസിന്റെ നിര്‍ദ്ദേശാനുസരണം മൂവാറ്റുപുഴ ഡി.വൈ.എസ്.പി അനില്‍ കുമാര്‍.കെയുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് നടത്തിയ അന്വോഷണത്തിലാണ് പ്രതി അറസ്റ്റിലായത്.