വാഴക്കുളം എടിഎം കവർച്ച :-പ്രതികൾക്ക് ശിക്ഷ വിധിച്ചു.

വാഴക്കുളം: വാഴക്കുളം കല്ലൂർക്കാട് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഫെഡറൽ ബാങ്കിനോട് ചേർന്നുള്ള എ.റ്റി.എം കൗണ്ട റിൽ നിന്നും ആഗസ്റ്റ് ഇരുപത്തിരണ്ടാംതിയ്യതി ഉണ്ടായ മോഷണശ്രമത്തിൽ പ്രതിയെ ആറുമാസം തടവിനുവിധിച്ചു. രാത്രിയിൽ എ റ്റി എം മെഷീൻ ഇളക്കിയെടുത്ത് അൻപത് മിറ്ററോളം കൊണ്ടുപോയാണ് പ്രതി മോഷണ ശ്രമം നടത്തിയത്. മുവാറ്റുപുഴ ഡി.വൈ.എസ്.പി ശ്രീ.അനിൽകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ആസാമിൽ നിന്ന് മുഖ്യപ്രതി ജറുൽ ഇസ്ലാം-നെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി കാക്കനാട് ബോസ്റ്റൽ സ്കൂളിൽ റിമാന്റിൽ പാർപ്പിചിരിക്കുകയായിരുന്നു. റിമാന്റ് കാലാവധി തീരുന്ന ഇന്ന്(06.11.19) പ്രതിയെ മൂവാറ്റുപുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.പ്രതി കുറ്റം സമ്മതിച്ചതിനെത്തുടർന്ന് ആറ് മാസത്തേക്ക് തടവിന് ശിക്ഷിച്ചു. മുവാറ്റുപുഴ ഡി.വൈ.എസ്.പി ശ്രീ.അനിൽകുമാർ. കെ, വാഴക്കുളം എസ്ഐ ശ്രീ.വിനു.വി,എ എസ് ഐ മാരായ രാജേഷ്, കെ.കെ, മാത്യു അഗസ്റ്റിൻ,അനിൽകുമാർ.ജെ,സിനിയർ സിവിൽ പോലീസ് ഓഫീസർ ഗിരീഷ് കുമാർ സി.ടി, സിവിൽ പോലീസ് oഫീസർ വർഗ്ഗീസ് ടി വേണാട്ട്, സൈബർ സെൽ ഉദ്യോഗസ്ഥരായ തൽഹത്ത്പി.എം, ഡെൽജിത്ത്. എന്നിവരണ്ടങ്ങിയ സംഘമാണ് കേസ് അതിവേഗം പൂർത്തീകരിച്ചത്.
പ്രതികൾ പെരുമ്പാരിലെ മൊബൈൽ കടയിൽ നിന്നും,മോഷണത്തിന് മൂന്ന് ദിവസം മുമ്പ് മൊബൈൽ ഫോണുകൾ വാങ്ങുന്നതിന്റേയും, മോഷണത്തിന് ആവിശ്യമായിവേണ്ട സാധന-സാമഗ്രികൾ വാങ്ങിയതിന്റെയും സിസിടിവി ദൃശ്യങ്ങൾ മോഷണത്തിന് പിറ്റേ ദിവസം തന്നെ പോലീസ് കണ്ടെത്തിയാതാണ് കേസ് അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാൻ സാധിച്ചതെന്നു പോലീസ് വ്യക്തമാക്കി.